ട്രംപിന്റെ രണ്ടാംവരവ് ; തുടങ്ങി, അറസ്റ്റ് നാടുകടത്തൽ

വാഷിങ്‌ടൺ
അമേരിക്കയിൽ ഡോണാൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ കുടിയേറ്റക്കാരുടെ അറസ്റ്റും നാടുകടത്തലും തുടങ്ങി. ട്രംപ് ചുമതലയേറ്റ് മൂന്ന് ദിവസത്തിനകം 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ്ചെയ്‌തെന്നും നൂറുകണക്കിന് ആളുകളെ സൈനിക വിമാനം ഉപയോഗിച്ച് നാടുകടത്തിയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ ദൗത്യമാണ് പുരോഗമിക്കുന്നത്.
അറസ്റ്റ് ഭീഷണിയുള്ളതിനാൽ കലിഫോർണിയ അടക്കമുള്ള സംസ്ഥാനങ്ങളില്‍ കുടിയേറ്റക്കാരിൽ വലിയ വിഭാഗം ജോലിക്കെത്തുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. യുഎസിൽ നിർമാണമേഖലയിൽ ജോലിചെയ്യുന്നവരിൽ വലിയവിഭാഗവും കുടിയേറ്റക്കാരാണ്. പലർക്കും കൃത്യമായ താമസരേഖകള്‍ ഇല്ല. അനധികൃത കുടിയേറ്റക്കാർക്കായി വ്യാപക തിരച്ചിലും അറസ്റ്റും തുടങ്ങിയതോടെ കൂട്ട അഭയാർഥിപ്രവാഹത്തിന് സാധ്യതയുണ്ട്. മെക്‌സിക്കോയുടെ അതിർത്തിസംസ്ഥാനങ്ങൾ അഭയാർഥിക്കൂടാരങ്ങൾ ഒരുക്കി. യുഎസിൽ 1.10 കോടി അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് കണക്ക്. രേഖയില്ലാത്ത 7.25 ലക്ഷത്തോളം ഇന്ത്യന്‍ കുടിയേറ്റക്കാര്‍ യുഎസിലുണ്ട്. രേഖകളില്ലാത്തവരെ തിരിച്ചയക്കുന്നത് സംബന്ധിച്ച് അമേരിക്കയുടെ പുതിയ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിദേശ മന്ത്രി എസ് ജയ്‌ശങ്കറുമായി ചര്‍ച്ച നടത്തിയിരുന്നു.










0 comments