മലപ്പുറത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; 2 മരണം

അപകടത്തില്‍പ്പെട്ട ലോറിയും കാറും, അപകടത്തില്‍ മരണപ്പെട്ടവര്‍
മലപ്പുറം: മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. മൂന്നു പേർക്ക് പരിക്കേറ്റു. പെരുവള്ളൂർ സ്വദേശികളായ ആരിഫ്, ജംഷീർ എന്നിവരാണ് മരിച്ചത്. കോഴിക്കോട്-തൃശൂർ ദേശീയപാതയിൽ ഇടിമുഴിക്കൽ എന്ന സ്ഥലത്തുവെച്ച് വെളുപ്പിന് മൂന്നു മണിയോടെയാണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്ത് നിന്ന് ചെങ്കൽ കയറ്റിവന്ന ലോറിയും കോഴിക്കോട് ഭാഗത്ത് നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്. മരിച്ചവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തേഞ്ഞിപ്പാലം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിൽപ്പെട്ട അഞ്ചുപേരും സുഹൃത്തുക്കളാണ്.








0 comments