ad
Deshabhimani

യുഎസ് ഓപ്പൺ: അർജന്റീന താരം ഫ്രാൻസിസ്കോ സെറുണ്ടോലോ പ്രീക്വാർട്ടറിൽ

Us Open

ഫ്രാൻസിസ്കോ സെറുണ്ടോലോ| Photo:AFP

വെബ് ഡെസ്ക്

Published on Sep 06, 2026, 07:51 AM | 1 min read

ന്യൂയോർക്ക് : യുഎസ് ഓപ്പൺ ടെന്നിസിൽ വമ്പൻ അട്ടിമറി. ഒമ്പതാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ച് 24-ാം സീഡ് അർജന്റീന താരം ഫ്രാൻസിസ്കോ സെറുണ്ടോലോ പ്രീക്വാർട്ടർ ഫൈനലിൽ കടന്നു. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 3-6, 4-6, 6-3, 6-4, 6-4 എന്ന സ്കോറിനായിരുന്നു താരത്തിന്റെ വിജയം. മൂന്ന് മണിക്കൂറും 39 മിനിറ്റും നീണ്ട പോരാട്ടത്തിൽ കരിയറിലെ ഏറ്റവും മികച്ച ഹാർഡ് കോർട്ട് വിജയങ്ങളിലൊന്നാണ് സെറുണ്ടോലോ സ്വന്തമാക്കിയത്.


കരിയറിൽ രണ്ടാം തവണ മാത്രമാണ് താരം രണ്ട് സെറ്റ് പിന്നിൽനിന്ന ശേഷം തിരിച്ചെത്തി മത്സരം ജയിക്കുന്നത്. യുഎസ് ഓപ്പണിൽ സെറുണ്ടോലോ പ്രീക്വാർട്ടർ ഫൈനലിൽ എത്തുന്നത് ഇതാദ്യമായാണ്. ആദ്യ രണ്ട് സെറ്റുകളിലും വ്യക്തമായ ആധിപത്യം പുലർത്തിയത് മുൻ ഫൈനലിസ്റ്റ് കൂടിയായ ഫ്രിറ്റ്സ് ആയിരുന്നു.


ആദ്യമായി ആർതർ ആഷെ സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ സെറുണ്ടോലോയ്ക്ക് കൃത്യമായ ടൈമിംഗ് കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടി വന്നു. ശക്തമായ ഫോർഹാൻഡ് ഷോട്ടുകളിലൂടെ ഫ്രിറ്റ്സിനെ പ്രതിരോധത്തിലാക്കിയ താരം മൂന്നാമത്തെയും നാലാമത്തെയും സെറ്റുകൾ (6-3, 6-4) സ്വന്തമാക്കി മത്സരം സമനിലയിലാക്കി.


നിർണായകമായ അഞ്ചാം സെറ്റിൽ 3-4ന് പിന്നിൽനിൽക്കെ 0/40 എന്ന നിലയിൽ മൂന്ന് ബ്രേക്ക് പോയിന്റുകളാണ് താരം നേരിട്ടത്. എന്നാൽ അസാധ്യ സർവുകളിലൂടെയും പവർഫുൾ ഫോർഹാൻഡിലൂടെയും അവയെല്ലാം പ്രതിരോധിച്ച താരം ഗെയിം സ്വന്തമാക്കി.


മത്സരത്തിൽ ഫ്രിറ്റ്സ് വരുത്തിയ 54 അൺഫോഴ്സ്ഡ് എററുകൾ താരത്തിന് തിരിച്ചടിയായി. 2022ൽ ബ്രാൻഡൻ ഹോൾട്ടിനോട് തോറ്റതിന് ശേഷം യുഎസ് ഓപ്പണിൽ ഫ്രിറ്റ്സിന്റെ ഏറ്റവും നേരത്തെയുള്ള പുറത്താകലാണിത്. ഈ വർഷം ഓസ്‌ട്രേലിയൻ ഓപ്പണിലും 2023, 2024 വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പണിലും സെറുണ്ടോലോ ഗ്രാൻഡ് സ്ലാം പ്രീക്വാർട്ടറിൽ എത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home