ad
Deshabhimani

ഡൽഹിയിൽ പതിമൂന്നുകാരി മരിച്ച നിലയിൽ; വൈകി വീട്ടിലെത്തിയതിന് ശകാരിച്ചതായി പൊലീസ്

1280

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 06, 2026, 07:40 AM | 1 min read

ന്യൂഡൽഹി: ഡൽഹി ഷഹ്ദാരയിലെ കൃഷ്ണനഗറിൽ 13 വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈകി വീട്ടിലെത്തിയതിനെ തുടർന്ന് കുടുംബാംഗങ്ങൾ ശകാരിച്ചതിന് പിന്നാലെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


സഹോദരി വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ താഴെയിറക്കി ഡോ. ഹെഡ്ഗേവാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.


സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിയമനടപടികൾ പുരോഗമിക്കുകയാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home