പാർക്കിങ്ങിനെ ചൊല്ലി തർക്കം; വിനോദസഞ്ചാരികളായ കുടുംബത്തെ ഹോട്ടൽ ജീവനക്കാർ മർദിച്ചതായി പരാതി

മന്ദർമണിയിലെ സ്വർണമയീ ബീച്ച് റിസോർട്ടിൽ മുറി പരിശോധിക്കാനെത്തിയ കുടുംബം വാഹനം പാർക്ക് ചെയ്തതോടെയാണ് തർക്കമുണ്ടായത്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മന്ദർമണിയിൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വിനോദസഞ്ചാരികളായ കുടുംബത്തെ ഹോട്ടൽ ജീവനക്കാർ മർദിച്ചതായി പരാതി. സ്ത്രീകളും പുരുഷന്മാരും പ്രായമായ ഒരാളും ഉൾപ്പെടെ കുടുംബത്തിലെ നിരവധി പേർക്ക് പരുക്കേറ്റു.
മന്ദർമണിയിലെ സ്വർണമയീ ബീച്ച് റിസോർട്ടിൽ മുറി പരിശോധിക്കാനെത്തിയ കുടുംബം വാഹനം പാർക്ക് ചെയ്തതോടെയാണ് തർക്കമുണ്ടായത്. ഹോട്ടൽ ജീവനക്കാരുമായി വാക്കുതർക്കം രൂക്ഷമായതിന് പിന്നാലെ മാനേജരും സുരക്ഷാ ജീവനക്കാരും ഉൾപ്പെടെയുള്ളവർ കുടുംബാംഗങ്ങളെ ആക്രമിച്ചെന്നാണ് കുടുംബാംഗമായ മുഹമ്മദ് ആസിഫിന്റെ ആരോപണം.
സംഭവത്തിന്റെ ദൃശ്യങ്ങളെന്ന് കരുതുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മന്ദർമണി കോസ്റ്റൽ പൊലീസ് ഹോട്ടൽ മാനേജരെയും ഒരു ജീവനക്കാരനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ആക്രമണത്തിന്റെ യഥാർഥ കാരണം അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു.








0 comments