മറഡോണയ്ക്ക് ശസ്ത്രക്രിയ ചെയ്യരുതായിരുന്നെന്ന് ഡോക്ടർമാർ

ബ്യൂനസ് ഐറിസ്: മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ഫുട്‌ബോൾ ഇതിഹാസം മറഡോണയെ ശസ്ത്രക്രിയക്ക് വിധേയനാക്കരുതായിരുന്നെന്ന് ഡോക്ടർമാർ. മറഡോണയുടെ മരണം വൈദ്യസംഘത്തിന്റെ അലംഭാവം മൂലമാണെന്ന കേസിന്റെ വിചാരണയിലാണ് ന്യൂറോളജിസ്‌റ്റ് മാർട്ടിൻ സെസാരിനി മൊഴി നൽകിയത്. കോടതിയിൽ സമർപ്പിച്ച സി ടി സ്കാൻ റിപ്പോർട്ട് പരിശോധിച്ച അദ്ദേഹം, ചെയ്തത് അടിയന്തര ശസ്ത്രക്രിയ ആയിരുന്നില്ലെന്നും പറഞ്ഞു.
ന്യൂറോ സർജൻ ലിയോപോൾദോ ലൂക്ക് ഉൾപ്പെടെ ഡോക്ടർമാരും നഴ്‌സുമാരുമാണ് വിചാരണ നേരിടുന്നത്. ശസ്ത്രക്രിയ ആവശ്യമില്ലെന്ന് ലൂക്കിനോട് പറഞ്ഞതായി ന്യൂറോളജിസ്‌റ്റ് ഗിലെർമോ പാബ്ലോ ബറിയും മൊഴി നൽകി. മറ്റ് സഹപ്രവർത്തകരും ഇതേ ഉപദേശം നൽകിയിരുന്നതായും ലൂക്ക് ചെവിക്കൊണ്ടില്ലെന്നും മൊഴികളുണ്ട്.









0 comments