print edition ഫിലിപ്പീൻസിൽ ഭൂചലനം; 32 മരണം

Photo by JAM STA ROSA / AFP
മനില: ഫിലിപ്പീൻസിലെ തെക്കൻ മിൻഡനാവോ ദ്വീപിന് സമീപം ശക്തമായ ഭൂചലനത്തിൽ 32 മരണം. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വ്യാപകനാശനഷ്ടം. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നു. തിങ്കളാഴ്ച രാവിലെ 7.37-നാണ് ദുരന്തമുണ്ടായത്. മിൻഡനാവോയിലെ സാരംഗനി പ്രവിശ്യയിലെ മാസിം നഗരത്തിന് 32 കിലോമീറ്റർ തെക്കുപടിഞ്ഞാറ് കടലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
വ്യവസായ കേന്ദ്രമായ ജനറൽ സാന്റോസ് നഗരത്തിലാണ് ഏറ്റവും വലിയ നാശനഷ്ടം. രണ്ട് നിലയുള്ള സ്കൂൾ കെട്ടിടം തകർന്നു. 12 വിദ്യാർഥികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. ഇവിടുത്തെ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. വേനലവധിക്ക് ശേഷം സ്കൂളുകൾ തുറന്ന ദിവസം തന്നെയാണ് ദുരന്തം. ഭൂചലനത്തെ തുടർന്ന് സാരംഗനി, സുൽത്താൻ കുദാരത് തീരങ്ങളിൽ കൂറ്റൻ തിരമാലകളുണ്ടായി. ഇന്തോനേഷ്യ, പലാവു, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും സുനാമി തരംഗങ്ങൾ രേഖപ്പെടുത്തി.











0 comments