ad
Deshabhimani

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; അടുത്ത രണ്ട് മണിക്കൂറില്‍ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

DELHI RAIN
വെബ് ഡെസ്ക്

Published on Jul 09, 2026, 08:50 AM | 1 min read

ന്യൂഡൽഹി : ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ​ഗതാ​ഗതക്കുരിക്കും രൂക്ഷമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടുത്ത രണ്ട് മണിക്കൂറിൽ ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഉരുൾ പൊട്ടൽസാധ്യത ഉള്ളതിനാൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഇന്ന് മുതൽ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ മഴ കുറയാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബംഗാൾ ഉൾക്കടലിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ പുതിയ മൺസൂൺ ഉണ്ടാകാൻ സാധ്യതയില്ലെന്ന് സ്കൈമെറ്റ് റിപ്പോർട്ട് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home