ad
Deshabhimani

'ഒരു കരാറിനായി ഇറാന്‍ യാചിക്കുന്നു'; സംഘര്‍ഷത്തിന് പിന്നാലെ അവകാശവാദവുമായി ട്രംപ്, രാഷ്ട്രീയ തന്ത്രമെന്ന് വിമര്‍ശനം

Trump

image: AFP

വെബ് ഡെസ്ക്

Published on Jul 09, 2026, 08:25 AM | 1 min read

വാഷിങ്ടൺ : ഇറാനെതിരെയുള്ള യുഎസിന്റെ ഏറ്റവും പുതിയ സൈനികനീക്കത്തിന് പിന്നാലെ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.


ചർച്ചകൾക്കായുള്ള ശ്രമവുമായി ഇറാൻ എത്തിയിരുന്നുവെന്നും ഒരു കരാറിനായി അവർ തന്നോട് അപേക്ഷിക്കുകയുമാണെന്നുള്ള വാദമാണ് ട്രംപ് ഉയർത്തുന്നത്. ഇറാനെതിരെ യുഎസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് രാജ്യത്തിന്റെ ആവശ്യമെന്നാണ് ട്രംപിന്റെ പ്രസ്താവന. ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും സംഘർഷം ഉണ്ടായ പശ്ചാത്താത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന എന്നതാണ് ശ്രദ്ധേയമായ കാര്യം.


അതേസമയം, ഏത് സൈനിക നീക്കത്തെയാണ് യുഎസ് പ്രസിഡന്റ് പരാമർശിച്ചതെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. ഇറാൻ ദുർബലമായ നിലയിലാണെന്നും അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങാൻ തയ്യാറാണെന്നും വരുത്തിത്തീർക്കാനുള്ള ഒരു രാഷ്ട്രീയ തന്ത്രമായാണ് ട്രംപിന്റെ പരാമർശത്തെ വിലയിരുത്തപ്പെടുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home