ad
Deshabhimani

കള്ളാടി മണ്ണിടിച്ചില്‍; രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു, ദുരന്തത്തില്‍ മരണം അഞ്ചായി

wayanad kalladi landslide
വെബ് ഡെസ്ക്

Published on Jul 09, 2026, 10:04 AM | 1 min read

വയനാട് : കള്ളാടി ദുരന്തഭൂമിയിൽ നിന്നും രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരണം അഞ്ചായി. മീനാക്ഷി പുഴയോട് ചേർന്നുള്ള പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.


കാണാതായ മറ്റ് മൂന്ന് പേർക്കായുള്ള തെരച്ചിൽ പുരോ​ഗമിക്കുകയാണ്. മീനാക്ഷി പുഴയിൽ അടക്കം പരിശോധന നടക്കുകയാണ്. പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്തെ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുക. ഒന്നാമത്തെ സോണിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home