Deshabhimani

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾക്ക് 
ചരിത്രവിജയം

print edition സാന്നിധ്യം ശക്തമാക്കി ഇടതുപക്ഷം

usa
വെബ് ഡെസ്ക്

Published on Nov 06, 2026, 12:00 AM | 1 min read

ന്യൂയോർക്ക്: അമേരിക്കയിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്ക (ഡിഎസ്എ) പിന്തുണച്ച സ്ഥാനാർത്ഥികൾക്ക് ചരിത്ര വിജയം. നൂറ്റാണ്ടിനിടെ സോഷ്യലിസ്റ്റ്–ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നേടുന്ന ഏറ്റവും വലിയ വിജയമാണിത്‌.


ഗാസ യുദ്ധവിരുദ്ധ നിലപാടുകൾ, സാർവത്രിക സൗജന്യ ആരോഗ്യപരിരക്ഷ, കുടിയേറ്റക്കാരുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇടതുപക്ഷ നയങ്ങൾക്ക് ജനങ്ങൾക്കിടയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന്‌ ജനവിധി വ്യക്തമാക്കുന്നു.


തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ നിരീക്ഷകൻ ഹസൻ പൈക്കർ നടത്തിയ തത്സമയ സംവാദത്തിൽ രണ്ട് ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. പാർടി ചരിത്രത്തിലെ സമാനതകളില്ലാത്ത മുന്നേറ്റമാണിതെന്ന് നാഷണൽ ഇലക്ടറൽ കമീഷൻ അംഗം ചൻപ്രീത് സിങ്‌ വിലയിരുത്തി. 2016-ൽ ബേണി സാൻഡേഴ്സിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തോടെയാണ് അമേരിക്കയിൽ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് പ്രചാരം വർധിച്ചത്. ന്യൂയോർക്ക്‌ മേയറായി സൊഹ്‌റാൻ മംദാനി വിജയിച്ചതോടെ അംഗീകാരം വിപുലമായി. നിലവിൽ 50 സംസ്ഥാനങ്ങളിലുമായി ഡിഎസ്എയ്ക്ക് 1.20 ലക്ഷം സജീവ അം
ഗങ്ങളുണ്ട്. ഈ തെരഞ്ഞെടുപ്പോടെ യുഎസ്‌ കോൺഗ്രസിലെ ഡിഎസ്എ അംഗങ്ങളുടെ എണ്ണം നാലിരട്ടിയായി. നിലവിൽ രണ്ട് അംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്‌. സഭയിലെ ഡെമോക്രാറ്റിക് പാർടിയുടെ നയങ്ങളെ കൂടുതൽ ഇടതുപക്ഷത്തേക്ക് നയിക്കാൻ പുതിയ സോഷ്യലിസ്റ്റ് ബ്ലോക്കിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.


പ്രമുഖ ഇടതുപക്ഷ നേതാവ് അലക്സാൻഡ്രിയ ഒകാസിയോ കോർട്ടെസ് സീറ്റ് നിലനിർത്തിയപ്പോൾ, യുവ പ്രതിനിധികളായ ക്ലെയർ വാൽഡെസ്, ഡാരിയലിസ ആവില ഷെവലിയർ, ബ്രാഡ് ലാൻഡർ എന്നിവർ ന്യൂയോർക്കിൽനിന്ന് യുഎസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പലസ്തീൻ ജനതയ്ക്കായി ശക്തമായി വാദിക്കുന്ന റഷീദ ത്ലൈബ് മികച്ച ഭൂരിപക്ഷത്തോടെ മിഷിഗണിൽനിന്ന് വീണ്ടും വിജയിച്ചു. ഡൊണാവൻ മക്കിന്നി, വില്യം ലോറൻസ് എന്നിവരും മിഷിഗണിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. കൊളറാഡോയിലെ ഡെൻവറിൽനിന്ന് മത്സരരംഗത്തുണ്ടായിരുന്ന 29കാരി മേലറ്റ് കിറോസ് വൻ ഭൂരിപക്ഷത്തോടെ പ്രതിനിധിസഭയിലെത്തി. ലൊസ് ആഞ്ചലസിൽനിന്ന് ഡിഎസ്എ സ്ഥാനാർഥി ആഞ്ചല ഗോൺസാലസ്-ടോറസും ഫിലാഡൽഫിയയിൽ ക്രിസ് റാബും വൻ വിജയം സ്വന്തമാക്കി. ഗാസയിൽ സേവനമനുഷ്ഠിച്ച മുൻ യുഎസ് ആർമി ഡോക്ടർ ആഡം ഹമാവിയും മികച്ച വിജയം നേടി.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home