ad
Deshabhimani

കപ്പലുകൾക്കെതിരായ യു എസ് ആക്രമണം; ഇതുവരെ കൊലപ്പെടുത്തിയത് 126പേരെ

ship
വെബ് ഡെസ്ക്

Published on Jan 27, 2026, 02:57 PM | 2 min read

വാഷിങ്ടൺ: മയക്കുമരുന്ന് കടത്താരോപിച്ച് കരീബിയൻ കടലിലും കിഴക്കൻ പസഫിക് സമുദ്രത്തിലും ചരക്കു കപ്പലുകൾക്കെതിരെ അമേരിക്ക നടത്തിയ സൈനിക ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 126ആയി. യുഎസ് സൈന്യം തന്നെ പുറത്തു വിട്ട കണക്കുകളാണിത്. അപ്പോഴും, ആക്രമണത്തെ ന്യായീകരിച്ചുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമായ തെളിവുകൾ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.


യുഎസ് സതേൺ കമാൻഡിന്റെ കണക്കുകൾ പ്രകാരം,കഴിഞ്ഞ സെപ്തംബര്‍ മുതൽ കപ്പലുകൾക്കും തൊഴിലാളികൾക്കും നേരെ കുറഞ്ഞത് 36ആക്രമണങ്ങൾ നടത്തി. 116പേർ സംഭവ സ്ഥലത്തുതന്നെ കൊല്ലപ്പെട്ടു.ആക്രമണങ്ങൾക്ക് ശേഷം കടലിൽ കാണാതായ പത്ത് പേരെ മരിച്ചവരായി കണക്കാക്കുന്നതായും സൈന്യം പുറത്തു വിട്ട രേഖകൾ പറയുന്നു. കൊല്ലപ്പെട്ടവരുടെ കണക്കിൽ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടവരെ വീണ്ടും പിടികൂടി കൊലപ്പെടുത്തിയതും ഉൾപ്പെടുന്നു.


ഡിസംബർ 30ന് മൂന്ന് ബോട്ടുകൾക്ക് നേരെ നടന്ന ആക്രമണത്തിനിടെ എട്ട് പേർ കടലിലേക്ക് ചാടി.പിന്നീട് ഇവരെ കണ്ടെത്താനായില്ലെന്നും അധികൃതർ പറഞ്ഞു.ഒക്ടോബർ 27നും കഴിഞ്ഞ വെള്ളിയാഴ്ചയും നടന്ന ആക്രമണങ്ങളിലുമായി രണ്ട് പേരെയും കാണാതായി.


പേര് സായുധ സംഘര്‍ഷം,

ലക്ഷ്യം ക്രൂഡ് ഓയിൽ കവര്‍ച്ച


ലാറ്റിൻ അമേരിക്കൻ മയക്കുമരുന്ന് കാർട്ടലുകളുമായി അമേരിക്ക പ്രഖ്യാപിച്ച “സായുധ സംഘർഷത്തിലാണ്” കപ്പലുകൾ ലക്ഷ്യമാക്കപ്പെടുന്നത്. മയക്കുമരുന്നുകളുടെ ഒഴുക്ക് തടയുന്നതിനുള്ള അനിവാര്യമായ നടപടികളായാണ് ഈ ആക്രമണങ്ങളെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിക്കുന്നത്.


“നാർക്കോ-ഭീകരത” എന്ന് യു എസ് വിശേഷിപ്പിക്കുന്ന ഈ നടപടികൾക്ക് അവര്‍തന്നെ പറയുന്ന കാരണങ്ങൾക്ക് അടിസ്ഥാനായ തെളിവുകൾ ഒന്നും തന്നെ ഇതുവരെ പുറത്തു വിട്ടിട്ടില്ല.


ഈ ആക്രമണങ്ങളുടെ നിയമസാധുതയും ഫലപ്രാപ്തിയും ആഗോള തലത്തിൽ വിമർശകർ ചോദ്യം ചെയ്യുന്നു. പ്രത്യേകിച്ച്,അമേരിക്കയിലെ അമിതമരുന്ന് മരണങ്ങൾക്ക് കാരണമാകുന്ന ഫെന്റനൈൽ പ്രധാനമായും മെക്സിക്കോ വഴി കരമാർഗം എത്തിക്കുന്നതാണ്. പുറം രാജ്യങ്ങളിൽ നിന്നും എത്തിക്കുന്ന വ്യത്യസ്ത രാസവസ്തുക്കൾ ഉപയോഗിച്ച് യു എസിൽ തന്നെ നിര്‍മ്മിക്കുന്നതാണെന്നും വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നു.


റിപ്പബ്ലിക്കൻ നേതാക്കളും ട്രംപ് ഭരണകൂടവും ഇത് നിയമപരവും അനിവാര്യവുമാണെന്ന് വാദിക്കുന്നു. ഡെമോക്രാറ്റിക് നേതാക്കളും നിയമവിദഗ്ധരും ഇത് വെറും കൊലപാതകവും യുദ്ധക്കുറ്റവും അണെന്ന് വിശേഷിപ്പിക്കുന്നു.


ഈ ബോട്ട് ആക്രമണങ്ങൾ ലാറ്റിൻ അമേരിക്കയിൽ യുഎസ് സൈനിക സാന്നിധ്യ വർധപ്പിക്കുന്ന അമേരിക്കൻ തന്ത്രങ്ങളുടെ ഭാഗമായാണ് ആരംഭിച്ചത്. ജനുവരി 3ന് വെനിസ്വേലയിൽ കടന്നുകയറി അമേരിക്ക നടത്തിയ സൈനിക റെയ്ഡിൽ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ പിടികൂടിയിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ പേരിൽ മയക്കുമരുന്ന് കടത്ത് കേസുകൾ അരോപിച്ച് അമേരിക്കയിലേക്ക് കൊണ്ടുപോയി തടവിലിട്ടു.


ഇതിന് ശേഷം ഒരു ബോട്ട് ആക്രമണം മാത്രമാണ് നടന്നത്. നിലവിൽ,വെനിസ്വേലയുമായി ബന്ധമുള്ള എണ്ണ ടാങ്കറുകൾ പിടിച്ചെടുക്കുന്നതിലാണ് അമേരിക്ക കടലിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് വെനിസ്വേലയുടെ എണ്ണസമ്പത്തുകൾ നിയന്ത്രിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ വ്യാപക ശ്രമങ്ങളുടെ ഭാഗമാണെന്ന് വ്യക്തമാവുന്നു.


വെനിസ്വേലയിലുണ്ടാകാവുന്ന ഭാവിയാക്രമണങ്ങൾ നിയന്ത്രിക്കാനുള്ള ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തിലുള്ള ശ്രമങ്ങൾ കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ പരാജയപ്പെടുത്തിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home