വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ അജ്‍ഞാത മൃതദേഹം; ഞെട്ടി അധികൃതർ

നോർത്ത് കരോലീന: അമേരിക്കയിൽ വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ അജ്‍ഞാത മൃതദേഹം കണ്ടെത്തി. നോർത്ത് കരോലീനയിലെ ഷാർലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് സംഭവം. യുറോപ്പിൽ നിന്നെത്തിയ അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ലാൻഡിങ് ഗിയറിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാൾ എങ്ങനെയാണ് ലാൻഡിങ് ഗിയറിൽ എത്തിയതെന്നുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.









0 comments