അസംസ്കൃത എണ്ണ വിപണിയിൽ വൻ ഇടിവ്, യുദ്ധകാല നിരക്കിൽ 43 ശതമാനം കുറവ്

ദുബായ്: മാസങ്ങൾ നീണ്ടുനിന്ന യു എസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ആഗോള എണ്ണവിപണി സാധാരണ നിലയിലേക്ക് മടങ്ങി. ലോകത്തിലെ ഏറ്റവും നിർണായകമായ കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതിനെത്തുടർന്ന് ഉണ്ടായ പ്രതിസന്ധികൾ ഏകദേശം നീങ്ങി. കപ്പൽ ഗതാഗതം പുനരാരംഭിച്ചതോടെ ആഗോള ക്രൂഡ് ഓയിൽ വിലയിൽ ലോകത്തിന് ആശ്വാസമായി വൻ ഇടിവ് ഉണ്ടായി.
ബാരലിന് 115 മുതൽ 126 ഡോളർ വരെ ഉയർന്ന ബ്രെന്റ് ക്രൂഡ് വില, ഇപ്പോൾ യുദ്ധത്തിന് മുൻപുള്ള നിരക്കായ 72–74 ഡോളർ പരിധിയിലേക്ക് താഴ്ന്നു. വിപണിയിലെ പെട്ടെന്നുള്ള ക്ഷാമം പരിഹരിക്കപ്പെട്ടതോടെ വരും മാസങ്ങളിൽ വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. അതായത് സാധാരണയിൽ കൂടുതൽ കുറവ് രേഖപ്പെടുതാം. ചൈന ഉൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള എണ്ണയുടെ ആവശ്യകതയിലുണ്ടായ കുറവും വിപണിയിലെ വിലക്കയറ്റത്തിന്റെ ആക്കം കുറയ്ക്കുന്നു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഓയിൽ ടാങ്കറുകളുടെ എണ്ണം ഇരട്ടിയായി. സുരക്ഷാ ഭീതി ഒഴിഞ്ഞതോടെ കപ്പലുകൾ ട്രാൻസ്പോണ്ടറുകൾ ഓൺ ചെയ്ത് സുരക്ഷിതമായി യാത്ര ആരംഭിച്ചിട്ടുണ്ട്.
Related News
വിലയിൽ വമ്പൻ ഇടിവ്
അന്താരാഷ്ട്ര വിപണിയിൽ ഓയിലിന്റെ വിലയിൽ ഏകദേശം 37% മുതൽ 41% വരെ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വൻ ഇടിവിന്റെ ഗുണം ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭിക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ ഇടപെടലോ എണ്ണക്കമ്പനികളുടെ വില പുതുക്കലോ അനിവാര്യമാണ്. വിപണി വിദഗ്ദ്ധരും ഇപ്പോൾ വില കുറയ്ക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ കേന്ദ്ര സര്‍ക്കാര്‍ എണ്ണ കമ്പനികൾക്ക് തുടക്കത്തിൽ ഉണ്ടായ നഷ്ടങ്ങൾ നികത്താൻ എന്ന പേരിൽ വില വര്‍ധന വരുത്തിയത് പിൻവലിക്കാതെ തുടരുകയാണ്. പൊതുമേഖലാ എണ്ണ കമ്പനികൾ ഇപ്പോൾ സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്.










0 comments