Deshabhimani

കോക്പിറ്റിലേത് വെറും തർക്കമല്ല: അടിയന്തര ലാൻഡിങ് പൈലറ്റിന് കുത്തേറ്റതിനാൽ

Copilot

Photo: X

വെബ് ഡെസ്ക്

Published on Sep 30, 2026, 08:51 PM | 1 min read

ദുബായ്: ദുബായിൽ നിന്ന് ടെൽ അവീവിലേയ്ക്ക് പറന്ന വിമാനം അടിയന്തര ലാൻഡിങ് നടത്തിയതിന് പിന്നിൽ കോക്പിറ്റിലുണ്ടായിരുന്ന തമ്മിലടിയും പൈലറ്റിന് കുത്തേറ്റതെന്നുമെന്ന് റിപ്പോർട്ട്. ദുബായിൽ നിന്ന് തെൽ അവീവിലേക്ക് കുട്ടികൾ അടക്കം 174 യാത്രക്കാരുമായി പോവുകയായിരുന്ന ഫ്‌ളൈ ദുബായ് വിമാനത്തിലായിരുന്നു (എഫ്ഇസെഡ് 1073) പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടിയതും കത്തിക്ക് കുത്തിയതും. പൈലറ്റുമാരിൽ ഒരാൾ മടക്കുകത്തി ഉപയോഗിച്ച് മറ്റേയാളെ കുത്തിയതായും രക്തം ചിന്തിയതായും യാത്രക്കാരും വെളിപ്പെടുത്തി.


സഹപൈലറ്റിനെ കുത്തിയ പൈലറ്റിനെ സൗദി സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഇസ്രായേലിലെ ബെൻ ഗുറിയോൺ എയർപോർട്ടിലേക്ക് പോവുകയായിരുന്ന ബോയിംഗ് 737 വിമാനം, പുറപ്പെട്ട് ഏകദേശം ഒന്നര മണിക്കൂറിന് ശേഷം ജോർദാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കവെ പെട്ടെന്ന് താഴുകയും ദിശ മാറ്റുകയുമായിരുന്നു. ഫ്‌ളൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം ചുരുങ്ങിയ സമയത്തിനുള്ളിൽ വിമാനം 17,000 അടിയോളം താഴേക്ക് പതിച്ചു. തുടർന്ന് അന്തരീക്ഷത്തിൽ അസ്ഥിരത പ്രകടിപ്പിക്കുകയും ചെയ്തു.


വിമാനം അന്തരീക്ഷത്തിൽ കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങിയതോടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനും ക്രൂ അംഗങ്ങളും കോക്പിറ്റിലേക്ക് ഇരച്ചുകയറുകയും പൈലറ്റിനെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. തുടർന്ന് മറ്റ് ജീവനക്കാർ ചേർന്ന് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു. തബൂക്ക് എയർപോർട്ട് എയർ ട്രാഫിക് കൺട്രോൾ സെന്ററിൽ രാവിലെ 8.44 നാണ് അടിയന്തര ലാൻഡിംഗിനായുള്ള സന്ദേശം ലഭിച്ചത്. ഉടൻ തന്നെ വിമാനത്താവളത്തിൽ പൂർണ്ണ സജ്ജീകരണങ്ങൾ ഒരുക്കുകയും രാവിലെ 9.45 ന് വിമാനം സുരക്ഷിതമായി ഇറക്കുകയും ചെയ്തു. യാത്രക്കാരും സുരക്ഷിതരാണ്.


വിമാനത്തിന്റെ ക്യാപ്റ്റനും ഫസ്റ്റ് ഓഫീസർക്കും പരിക്കേറ്റിരുന്നതായും ഇവരെ തബൂക്കിലെ ആശുപത്രിയിലേക്ക് മാറ്റിയതായും സൗദി എയർപോർട്ട് അധികൃതരും സ്ഥിരീകരിച്ചു. പറക്കലിനിടെ കോക്പിറ്റിൽ വെച്ച് സഹപൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം വിമാനം അപകടപ്പെടുത്താൻ ശ്രമിച്ച പൈലറ്റിനെ യാത്രക്കാരും ജീവനക്കാരും ചേർന്ന് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സംഭവത്തിനു പിന്നിൽ ഭീകരവാദ ബന്ധമുണ്ടെന്നും ഇസ്രായേൽ ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home