print edition അസിം മുനീറിനായി ഭരണഘടനാ ഭേദഗതി; പാകിസ്ഥാനില്‍ പ്രതിപക്ഷ പാർടികൾ പ്രക്ഷോഭത്തിന്

ഇസ്ലാമാബാദ്: ഇൗ മാസം 28ന് വിരമിക്കുന്ന പാകിസ്ഥാൻ കരസേനാ മേധാവിയും ഫീൽഡ് മാർഷലുമായ അസിം മുനീറിന് അധികാരത്തിൽ തുടരാന്‍ ഭരണഘടനാ ഭേദഗതി നടത്തുന്ന നടപടിയിൽ രാജ്യവ്യാപക പ്രതിഷേധം. കര, നാവിക, വ്യോമസേനാ വിഭാഗങ്ങളെ ഏകോപിപ്പിക്കുന്ന ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് (സിഡിഎഫ്) എന്ന പദവിയാണ് മുനീറിനായി പുതുതായി കൊണ്ടുവരുന്നത്.
നിയമമന്ത്രി അസം നസീർ തരാർ ശനിയാഴ്ചയാണ് ഉപരിസഭയായ സെനറ്റിൽ ഭേദഗതി അവതരിപ്പിച്ചത്. തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുമ്പോൾ കുറഞ്ഞത് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. സെനറ്റിന് ശേഷം, ഇത് ദേശീയ അസംബ്ലിയിൽ അവതരിപ്പിക്കും, അവിടെയും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാകണം.
മുനീറിന്റെ അധികാരം പാകിസ്ഥാൻ സൈന്യത്തിനപ്പുറം കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്ന് ആരോപിച്ചാണ് പ്രതിപക്ഷം തെരുവിലിറങ്ങിയത്. ഇത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഭരണഘടനയുടെ അടിത്തറയെ ഇളക്കുന്നതാണെന്നും പ്രതിപക്ഷ പാർടികൾ ആരോപിച്ചു.









0 comments