ad
Deshabhimani

ഗൂ​ഗിൾ മാപ്പിനെക്കുറിച്ചുള്ള തമാശ അതിരുകടന്നു; സ്റ്റാന്റ് അപ് കൊമേഡിയനെ നാടുകടത്തി യുഎഇ

Yash Bhardwaj

യഷ് ഭരദ്വാജ്

വെബ് ഡെസ്ക്

Published on Jun 03, 2026, 09:51 PM | 1 min read

ദുബായ് : ​ഗൂ​ഗിൾ മാപ്പ്സ് പ്രവർത്തിക്കാത്തതിനെ തുടർന്ന് തമാശരൂപേണ റീൽ ചെയ്ത സ്റ്റാന്റ് അപ് കൊമേഡിയനെ നാട് കടത്തി യുഎഇ.


യഷ് ഭരദ്വാജ് എന്ന യുവാവിനെയാണ് ഇന്ത്യയിലേക്ക് നാടുകടത്തിയത്. 47 ദിവസം തടങ്കലിൽ പാർപ്പിച്ച ശേഷമാണ് നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെ യഷ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉദ്യോഗസ്ഥരുടെ പ്രവർത്തിയിൽ തനിക്ക് ഏറെ വേദന തോന്നി എന്നും യഷ് വീഡിയോയിൽ പറഞ്ഞു.


കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം നടന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ദുബായിലെ ​ഗൂ​ഗിൾ മാപ്പ് പ്രവർത്തിക്കുന്നില്ലായെന്നായിരുന്നു യഷിന്റെ പരാമർശം. പശ്ചിമേഷ്യിലെ സംഘർഷത്തിന് പിന്നാലെ യുഎഇയിലെ സാഹചര്യം വിവരിക്കുകയായിരുന്നു യഷ്. എന്നാൽ വീഡിയോ വൈറലായതോടെ കാര്യങ്ങൾ കൈവിട്ടു പോയി.

തുടര്‍ന്ന് ദുബായ് പൊലീസിൽ നിന്നും യഷിന് ഒരു കാൾ വരുകയും ഉടൻ പൊലീസ് ആസ്ഥാനത്ത് ഹാജരാകാൻ നിർദേശം നൽകുകയും ചെയ്തു. പൊലീസ് ആസ്ഥാനത്ത് എത്തിയ ഉടൻ തന്നെ തന്നെ തടവിലാക്കുക ആയിരുന്നു . തമാശരൂപേണയുള്ള റീലായിരുന്നു അതെന്നും ആരേയും ദ്രോഹിക്കാനോ പരിഹസിക്കാനോ ആയിരുന്നില്ലെന്നും യാഷ് പിന്നീട് പറഞ്ഞു. 47 ദിവസം തടവിൽ കഴിഞ്ഞ ശേഷം മേയ് 5ന് ആണ് യാഷിനെ ഇന്ത്യയിലേക്ക് നാടുകടത്തിയത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home