സ്റ്റാൻഡ്-അപ്പ് കോമഡിയിൽ എർദോഗാനെ പരിഹസിച്ചു; ഹാസ്യനടൻ അറസ്റ്റിൽ; നാല് വർഷംവരെ തടവ് ശിക്ഷ

റജബ് തയ്യിബ് എർദോഗാന്‍, ഡെനിസ് ഗോക്താസ്
അങ്കാറ: തുർക്കിയ പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാനെ സ്റ്റാൻഡ്-അപ്പ് കോമഡിയിലൂടെ അപമാനിച്ചെന്ന കേസിൽ ഹാസ്യനടൻ ഡെനിസ് ഗോക്താസിനെ (32) ജയിലിലടച്ചു. ഇസ്താംബൂളിൽ അവതരിപ്പിച്ച കോമഡി പരിപാടി യൂട്യൂബിൽ 95 ലക്ഷത്തിലധികം ആളുകൾ കണ്ടതിന് പിന്നാലെ, പ്രേക്ഷകരുടെ പരാതിയെ തുടർന്നാണിത്.
വിദേശത്തുനിന്ന് തിരിച്ചെത്തിയ നടനെ വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചെയ്‌തത് രാജ്യത്ത് നിലനിൽക്കുന്ന പൊതുചർച്ചകളുടെ ഭാഗമായുള്ള ആക്ഷേപഹാസ്യം മാത്രമാണെന്നും ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഗോക്താസ് വ്യക്തമാക്കി. തുർക്കിയ നിയമപ്രകാരം പ്രസിഡന്റിനെ അപമാനിക്കുന്നത് നാല് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.











0 comments