തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥിയുടെ നില ഗുരുതരം

 Miguel Uribe Turbay
വെബ് ഡെസ്ക്

Published on Jun 17, 2025, 08:44 AM | 1 min read

ബൊഗോട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥി മിഗ്വൽ ഉറിബെ ടർബെയുടെ ആരോ​ഗ്യനില ഗുരുതരം. തിങ്കളാഴ്ച പുലർച്ചെ ആന്തരിക രക്തസ്രാവത്തെയും സെറിബ്രൽ എഡിമയെയും തുടർന്ന് മി​ഗ്വലിന്റെ നില വഷളായതായി ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ 7 ന് കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നടന്ന ഒരു പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് മിഗ്വലിന് തലയ്ക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ മി​ഗ്വലിനെ സാന്റെ ഫെ ക്ലിനിക്കിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്.


പ്രചാരണ പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ മിഗ്വലിന് നേരെ അക്രമി തുടരെ വെടിയുതിർക്കുകയായിരുന്നു. മി​ഗ്വലിന് രണ്ട് തവണ തലയിലും ഒരു തവണ കാലിനുമാണ് വെടിയേറ്റത്. വെടിയുതിർത്തെന്ന കരിതുന്ന പതിനഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.


കൊളംബിയയിൽ അടുത്ത വർഷം ഒക്ടോബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മി​ഗ്വൽ തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. കൊളംബിയയിലെ ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ളയാളാണ് അദ്ദേഹം. മി​ഗ്വലിന്റെ പിതാവ് യൂണിയൻ നേതാവും ബിസിനസുകാരനുമായിരുന്നു. മാധ്യമപ്രവർത്തകയായിരുന്ന മി​ഗ്വലിന്റെ അമ്മ ഡയാന ടർബെയെ 1991-ൽ പാബ്ലോ എസ്കോബാറിന്റെ മെഡെലിൻ മയക്കുമരുന്ന് കാർട്ടൽ തട്ടിക്കൊണ്ടുപോകുകയും അവിടെന്നിന്നുള്ള രക്ഷാപ്രവർത്തനത്തിനിടെ കൊല്ലപ്പെടുകയുമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home