print edition കപ്പലിൽനിന്ന് ഉപഗ്രഹ വിക്ഷേപണം നടത്തി ചൈന

ഷാങ്ഹായ് തീരത്ത് കപ്പലിൽ നിന്നും ഗ്രാവിറ്റി-1 കരിയർ റോക്കറ്റ് കുതിച്ചുയരുന്നു. video screenshot
ഷാങ്ഹായ് : സമുദ്രത്തിൽ നിന്നുള്ള ചൈനയുടെ ആദ്യ വാണിജ്യ ഉപഗ്രഹവിക്ഷേപണം വിജയം. കിഴക്കൻ ചൈനയിലെ ഷാങ്ഹായ് തീരത്തുനിന്ന് ഗ്രാവിറ്റി-1 കരിയർ റോക്കറ്റ് ബുധനാഴ്ച കുതിച്ചുയർന്നു. ഒൻപത് ഉപഗ്രഹങ്ങളെ റോക്കറ്റ് വിജയകരമായി നിർദിഷ്ട ഭ്രമണപഥത്തിൽ എത്തിച്ചു.
യാങ്‌സി റിവർ ഡെൽറ്റയ്ക്ക് സമീപമുള്ള കിഴക്കൻ ചൈന കടൽ കേന്ദ്രീകരിച്ചുള്ള ചൈനയുടെ ആദ്യ വാണിജ്യ സമുദ്ര വിക്ഷേപണവും ഗ്രാവിറ്റി-1 റോക്കറ്റിന്റെ ആദ്യ തുറന്ന സമുദ്ര വിക്ഷേപണവുമാണിത്. ചൈനീസ് വാണിജ്യ ബഹിരാകാശ കമ്പനിയായ ഓറിയൻസ്‌പേസ് ആണ് റോക്കറ്റ് വികസിപ്പിച്ചെടുത്തത്.










0 comments