print edition കുട്ടികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ നിരോധിക്കാൻ മലേഷ്യ

ക്വലാലംപുർ
16 വയസ്സിന് താഴെയുള്ളവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ നിരോധിക്കാൻ മലേഷ്യ. 16 വയസ്സിന് താഴെയുള്ള കുട്ടികൾ ഫെയ്‌സ്ബുക്ക്, ടിക് ടോക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് ഉണ്ടാക്കുന്നത് അടുത്തവര്‍ഷത്തോടെ നിയമവിരുദ്ധമാക്കുന്ന നിയമം കൊണ്ടുവരുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മലേഷ്യൻ വാർത്താവിനിമയ മന്ത്രി ഫഹ്മി ഫദ്‌സിൽ പറഞ്ഞു.
നിയമങ്ങൾ മറികടന്ന് സമൂഹ മാധ്യമ അക്കൗണ്ടുകൾ നിലനിർത്താൻ അനുവദിച്ചാൽ രക്ഷിതാക്കള്‍ ശിക്ഷാനടപടിനേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.









0 comments