ad
Deshabhimani

ബിഹാർ കോൺ​ഗ്രസിൽ നടപടി; ഏഴ് നേതാക്കളെ പുറത്താക്കി

Congress flag
വെബ് ഡെസ്ക്

Published on Nov 25, 2025, 08:12 AM | 1 min read

പാട്ന: ബിഹാറിൽ ഏഴ് നേതാക്കളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ, ബിഹാർ നിയമസഭാ

തെരഞ്ഞെടുപ്പിലെ അച്ചടക്കമില്ലായ്മ എന്നിവ മുൻനിർത്തിയാണ് പാർട്ടി നടപടി. ബിപിസിസി അച്ചടക്ക കമ്മിറ്റിയുടെ ചെയർമാൻ കപിൽഡിയോ പ്രസാദ് യാദവ് ആണ് നടപടി അറിയിച്ചത്.


ആദിത്യ പസ്വാൻ, കോൺഗ്രസ് സേവാ ദളിന്റെ മുൻ വൈസ് പ്രസിഡന്റ് ഷകീലുർ റഹ്‌മാൻ, ബിപിസിസി മുൻ വൈസ് പ്രസിഡന്റ് രാജ് കുമാർ ശർമ, കിസാൻ കോൺഗ്രസിന്റെ മുൻ പ്രസിഡന്റ് രാജ് കുമാർ രാജൻ, യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് കുന്ദൻ ഗുപ്ത, പിന്നാക്ക വിഭാഗ വകുപ്പിന്റെ മുൻ അധ്യക്ഷ കാഞ്ചന കുമാരി, ബാങ്ക ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാവി ഗോൾഡൻ എന്നിവരെയാണ് പുറത്താക്കിയത്.


ആറ് വർഷത്തേക്കാണ് ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ബിപിസിസി) നേതാക്കളെ പുറത്താക്കിയത്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home