ഇത്യോപ്യയിൽ അഗ്നിപർവത സ്ഫോടനം; പൊട്ടിത്തെറിച്ചത് 12,000 വർഷങ്ങൾക്കു ശേഷം

അഡിസ് അബാബ : കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഇത്യോപ്യയുടെ വടക്കുകിഴക്കൻ മേഖലയിലുള്ള അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായാണ് ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. എറിട്രിയൻ അതിർത്തിക്ക് സമീപം അഡിസ് അബാബയിൽ നിന്ന് 500 മൈൽ വടക്ക് കിഴക്കായി എത്യോപ്യയിലെ അഫാർ മേഖലയിലാണ് പർവതം സ്ഥിതി ചെയ്യുന്നത്.
തുടർന്ന് ആകാശത്തേക്ക് 14 കിലോമീറ്റർ വരെ ഉയരത്തിൽ പുക പടർന്നു. ചെങ്കടൽ കടന്ന് യെമനിലേക്കും ഒമാനിലേക്കും ഇന്ത്യയിലേക്കും പുക വ്യാപിച്ചു. അന്തരീക്ഷത്തിലേക്ക് ചാരത്തിന്റെയും സൾഫർ ഡൈ ഓക്സൈഡിന്റെയും അവശിഷ്ടങ്ങൾ പടർന്നു. സ്ഫോടനത്തിൽ ആളപായമില്ല. ഏകദേശം 500 മീറ്റർ ഉയരത്തിലാണ് അഗ്നിപർവതം സ്ഥിതിചെയ്യുന്നത്.








0 comments