അമേരിക്കയിൽ അക്രമിസംഘത്തിന്റെ വെടിവെപ്പ്; 12 പേർക്ക് പരിക്ക്

Photo:Matt Rourke/AP
ചിക്കാഗോ : അമേരിക്കയിലെ ചിക്കാഗോയിൽ അക്രമിസംഘം നടത്തിയ വെടിവെപ്പിൽ 12 പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി തെക്കൻ ചിക്കാഗോയിലെ പ്രിൻസ്റ്റൺ പാർക്കിന് സമീപമാണ് സംഭവം.
ഒരു ചുവന്ന എസ്‌യുവിയിൽ എത്തിയ അക്രമിസംഘം റോഡരികിൽ കൂട്ടംകൂടി നിന്നിരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ തുടർച്ചയായി വെടിയുതിർത്ത ശേഷം ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ ഉൾപ്പെട്ടവരെക്കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.










0 comments