ഒമാൻ ഉള്‍ക്കടലിൽ ചരക്കുകപ്പലിന് തീപിടിച്ചു

ന്യൂഡൽഹി : ഗുജറാത്തിലെ കണ്ട്‍ല തുറമുഖത്തുനിന്ന് ഒമാനിലെ ഷിനാസിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിന് ഒമാൻ ഉള്‍ക്കടലിൽവച്ച് തീപിടിച്ചു. പതിനാലു ജീവനക്കാരെയും ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. ജീവനക്കാരെല്ലാം ഇന്ത്യക്കാരാണ്.
കിഴക്കന്‍ പസിഫിക് ദ്വീപായ പലാവുവില്‍ രജിസ്റ്റര്‍ചെയ്‌ത യി ചെങ് 6 ഇന്ധന ടാങ്കറിന്റെ എൻജിൻമുറിയിലാണ് ഞായറാഴ്‌ച തീപിടിച്ചത്. തുടര്‍ന്ന് ടാങ്കറിലെ വൈദ്യുതി പൂര്‍ണമായി മുടങ്ങി. മേഖലയിൽ വിന്യസിച്ചിരുന്ന ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലമായ ഐഎൻഎസ് താബര്‍ എത്തി ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി. 13 നാവികസേന ഉദ്യോഗസ്ഥരും അഞ്ചു കപ്പല്‍ അഞ്ചു ജീവനക്കാരും ചേര്‍ന്നു നടത്തിയ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമായി.








0 comments