മെക്സിക്കോയിലെ പുരാവസ്തു കേന്ദ്രത്തിൽ വെടിവയ്പ്പ്: വിനോദസഞ്ചാരി കൊല്ലപ്പെട്ടു | റിപ്പോർട്ട്

ഫയൽ ചിത്രം
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ചരിത്രപ്രസിദ്ധമായ തിയോട്ടിഹുവാക്കൻ (Teotihuacan) പുരാവസ്തു കേന്ദ്രത്തിൽ വെടിവയ്പ്പ് നടന്നതായി റിപ്പോർട്ട്. ഒരു കനേഡിയൻ സ്ത്രീ വെടിയേറ്റ് മരിച്ചു. ഒരു തോക്കുധാരി വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയും പിന്നീട് സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആകെ 13 പേർക്ക് പരിക്കേറ്റതായാണ് വിവരം.
പരിക്കേറ്റവരിൽ കാനഡ, കൊളംബിയ, ബ്രസീൽ, അമേരിക്ക, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഉൾപ്പെടുന്നു. പൊലീസ്, നാഷണൽ ഗാർഡ് എന്നിവരെ സ്ഥലത്ത് വിന്യസിക്കുകയും വിനോദസഞ്ചാരികളെ ഒഴിപ്പിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് തോക്കും കത്തിയും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു.
മെക്സിക്കോ സിറ്റിയിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് തിയോട്ടിഹുവാക്കൻ പുരാവസ്തു കേന്ദ്രം. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഈ പ്രദേശം 2,000 വർഷത്തിലധികം പഴക്കമുള്ളതാണ്. 2025-ൽ മാത്രം 1.8 ദശലക്ഷം സന്ദർശകർ ഇവിടെ എത്തിയിരുന്നു. 2026 ലോകകപ്പ് ഫുട്ബോൾ (മെക്സിക്കോ, യുഎസ്, കാനഡ) ആരംഭിക്കാൻ രണ്ട് മാസം ബാക്കിനിൽക്കെയാണ് വെടിവയ്പ്പ് നടന്നത്.











0 comments