ad
Deshabhimani

ബംഗാളിൽ സെക്സ് റാക്കറ്റ് പിടിയിൽ; 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി

rape

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 04, 2026, 06:20 PM | 1 min read

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിൽ നടത്തിയ റെയ്ഡിൽ സെക്സ് റാക്കറ്റ് പിടിയിൽ. ഇവർ തടങ്കലിൽ വച്ചിരുന്ന 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. രക്ഷപ്പെടുത്തിയവരിൽ 13 പേർ ബിഹാറിൽ നിന്നുള്ളവരും മൂന്ന് പേർ പശ്ചിമ ബംഗാളിൽ നിന്നുള്ളവരും ഒരാൾ അസമിൽ നിന്നുള്ളയാളുമാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 11 നും 17 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് രക്ഷപ്പെടുത്തിയത്.


രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്ലാംപൂർ പൊലീസ് സ്റ്റേഷൻ പ്രദേശത്ത് നടത്തിയ ഓപ്പറേഷനിലാണ് സെക്സ് റാക്കറ്റ് പിടിയിലായത്. റെയ്ഡിൽ ഡ്രോണുകളും ഉപയോഗിച്ചിരുന്നു. പെൺകുട്ടികളെ സുരക്ഷിതമായ രക്ഷപപെടുത്തുന്നതിനായി ഏകോപിത ശ്രമങ്ങൾ നടത്തിയെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെടുത്തിയ പെൺകുട്ടികളെ ശിശുക്ഷേമ സമിതിക്ക് (സിഡബ്ല്യുസി) മുമ്പാകെ ഹാജരാക്കി. പിന്നീട് കൗൺസിലിംഗിന് ശേഷം സർക്കാർ നടത്തുന്ന ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി.


പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടികൾ ആവർത്തിച്ചുള്ള ലൈംഗിക ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home