ad
Deshabhimani

ബൾഗേറിയ യൂറോയിലേക്ക്; മാറ്റം പുതുവത്സര ദിനത്തിൽ

leves for euro
വെബ് ഡെസ്ക്

Published on Jan 01, 2026, 02:47 PM | 1 min read

സോഫിയ: യൂറോസോണിലെ 21-ാമത്തെ അംഗരാജ്യമായി ബൾഗേറിയ. പുതുവത്സര ദിനം മുതൽ നിലവിൽ കൈമാറ്റം ചെയ്ത് വരുന്ന കറൻസിയിൽ നിന്നും ബൾഗേറിയ മാറുകയാണ്. യൂറോപ്യൻ യൂണിയനിൽ ചേർന്നതിന് കൃത്യം 19 വർഷങ്ങൾക്ക് ശേഷമാണ് യൂറോ വിനിമയ മാർഗ്ഗമായി സ്വീകരിക്കുന്നത്.


ജനുവരി അവസാനം വരെ യൂറോയ്‌ക്കൊപ്പം നിലവിലെ "ലെവ്" കൂടി തുടരും. ഫെബ്രുവരി ഒന്നു മുതൽ യൂറോ ഏക ഔദ്യോഗിക കറൻസിയായി മാറും. 2026 ഓഗസ്റ്റ് 8 വരെ വിലകൾ യൂറോയിലും ലെവയിലും പ്രദർശിപ്പിക്കുന്നത് തുടരാനും നിർദ്ദേശമുണ്ട്.


ജനുവരി മുഴുവൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ലെവയും യൂറോയും ഉപയോഗിച്ച് പണമടയ്ക്കൽ നടത്താൻ കഴിയും. എന്നാൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ യൂറോ മാത്രമേ ലഭ്യമാകൂ.


2026 വർഷത്തിൽ രാജ്യത്തുടനീളമുള്ള വാണിജ്യ ബാങ്കുകളിൽ നിന്ന് ലെവ കൈമാറി യൂറോ വാങ്ങിക്കാം. എന്നാൽ ആറുമാസം കഴിഞ്ഞാൽ നിശ്ചിത തുക അധികമായി ഈടാക്കും.


ഇതോടെ 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഉപയോഗത്തിലിരിക്കുന്ന ലെവ് കറൻസി ബൾഗേറിയ ഉപേക്ഷിക്കുകയാണ്. വിലക്കയറ്റത്തിനും രാഷ്ട്രീയ അസ്ഥിരതയ്ക്കും കാരണമാവും എന്ന ആശങ്ക മറികടന്നാണ് സ്വീകരണത്തിന് തയാറായിരിക്കുന്നത്.


ഹംഗറി, റൊമേനിയ, പോളണ്ട്, ചെക്കോസ്ലോവാക്യ, സ്വീഡൻ, ഡെൻമാർക്ക്, തുടങ്ങി ഈ മേഖലയിലെ രാജ്യങ്ങൾ ഇപ്പോഴും സ്വന്തം കറൻസിയാണ് ഉപയോഗിക്കുന്നത്. യുറോ സ്വീകരിക്കുന്നതിനുള്ള ഹിതപരിശോധനകൾ നടന്നു വരികയാണ്. 1999 ലാണ് യൂറോ മാനദണ്ഡം നിലവിൽ വന്നത്. 2002 മുതൽ കറൻസി പ്രാബല്യത്തിലായി. തുടക്കത്തിൽ 12 രാജ്യങ്ങളാണ് അംഗീകരിച്ചിരുന്നത്. ഈ നിരയിൽ ചേരുന്ന 21 ാമത്തെ രാജ്യമാണ് ബൾഗേറിയ



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home