Deshabhimani

ബലാത്സംഗം, ലൈംഗികാതിക്രമം; ബ്രിട്ടീഷ് നടൻ റസ്സൽ ബ്രാൻഡിന് പത്തര വർഷം തടവ്

russel brand
വെബ് ഡെസ്ക്

Published on Nov 09, 2026, 11:02 PM | 1 min read

ലണ്ടൻ: ബലാത്സംഗ- ലൈംഗികാതിക്രമ കേസുകളിൽ ബ്രിട്ടീഷ് നടൻ റസ്സൽ ബ്രാൻഡിന് പത്തര വർഷം തടവ്. 2004 മുതൽ 2009 വരെയുള്ള കാലയളവിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും മൂന്ന് സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ. ലണ്ടനിലെ സൗത്ത്‌വാർക്ക് ക്രൗൺ കോടതിയാണ് 51കാരനായ ബ്രാൻഡിനെ 10 വർഷവും ആറുമാസവും തടവിന് ശിക്ഷിച്ചത്. ബലാത്സംഗക്കേസിൽ ഒമ്പത് വർഷവും ലൈംഗികാതിക്രമ കേസുകളിൽ ഒന്നര വർഷവുമാണ് ശിക്ഷ വിധിച്ചത്.


പ്രശസ്തിയും സ്വാധീനവും ഉപയോഗിച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തയാളാണ് ബ്രാൻഡെന്ന് കോടതി നിരീക്ഷിച്ചു. പ്രശസ്തനായതോടെ സാധാരണ നിയമങ്ങൾ തനിക്ക് ബാധകമല്ലെന്ന ധാരണയിലായിരുന്നു പ്രതിയുടെ പെരുമാറ്റമെന്നും കോടതി വിമർശിച്ചു.


2023ൽ മാധ്യമ അന്വേഷണങ്ങളിലൂടെയാണ് ബ്രാൻഡിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ പുറത്തുവന്നത്. തുടർന്ന് സ്ത്രീകൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബ്രാൻഡിന്റെ പ്രശസ്തിയും സ്വാധീനവും കാരണം തങ്ങളുടെ പരാതികൾ ആരും വിശ്വസിക്കില്ലെന്ന് ഭയപ്പെട്ടിരുന്നതായി അതിജീവിതർ കോടതിയിൽ വ്യക്തമാക്കി. ബ്രാൻഡ് കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മറ്റ് രണ്ട് ബലാത്സംഗ ആരോപണങ്ങളിൽനിന്നും ഒരു ലൈംഗികാതിക്രമക്കേസിൽനിന്നും ബ്രാൻഡിനെ കുറ്റവിമുക്തനാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home