ബ്രസീലിൽ രണ്ടാംവട്ട വോട്ടെടുപ്പ് നാളെ; ചെറുപാർടികളുടെ വോട്ടുകൾ നിർണായകം

ലുല ഡ സിൽവ, ഫ്ലാവിയോ ബോൾസനാരോ
ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംവട്ട വോട്ടെടുപ്പ് ഞായറാഴ്ച നടക്കും. സ്ഥാനാർഥികൾക്ക് കേവല ഭൂരിപക്ഷത്തിന് വേണ്ട 50 ശതമാനത്തിലധികം വോട്ടു നേടാനാകാത്തതിനെത്തുടർന്നാണ് രണ്ടാംവട്ട വോട്ടെടുപ്പ് നടത്തുന്നത്.
ഒന്നാം ഘട്ട വോട്ടെടുപ്പിൽ തീവ്ര വലതുപക്ഷ നേതാവായ ഫ്ലാവിയോ ബോൾസനാരോ 47.03 ശതമാനം വോട്ട് (5,61,04,422 വോട്ടുകൾ) നേടി. ഇടതുപക്ഷ സ്ഥാനാർഥിയായ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ 45.16 ശതമാനം വോട്ടും (5,38,78,385 വോട്ടുകൾ)നേടി.
രണ്ടാംവട്ട വോട്ടെടുപ്പിൽ ലുലയും ഫ്ലാവിയോയും തമ്മിൽ കടുത്ത പോരാട്ടമായിരിക്കുമെന്നാണ് വിലയിരുത്തൽ. ഒന്നാംഘട്ടത്തിൽ ഫ്ലാവിയോ ബോൾസനാരോയ്ക്ക് നേരിയ മുൻതൂക്കമാണുണ്ടായിരുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ബോൾസനാരോയ്ക്കുണ്ടായിരുന്ന എട്ട് പോയിന്റിലധികം ലീഡ്, വടക്കുകിഴക്കൻ പ്രവിശ്യകളിലെ മുന്നേറ്റത്തിലൂടെ കുറച്ച് ലുല പോരാട്ടം ശക്തമാക്കുകയായിരുന്നു.
രണ്ടാംവട്ടത്തിൽ ചെറിയ പാർടികളുടെ വോട്ടുകൾ നിർണായകമാകും.









0 comments