Deshabhimani

ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ല; യുവതിയെ ആറുവരിപ്പാതയിൽ ഇറക്കിവിട്ട് ബസ് ജീവനക്കാർ

KKD PRIVATE BUS.
വെബ് ഡെസ്ക്

Published on Oct 24, 2026, 08:01 AM | 1 min read

കോഴിക്കോട്: ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്താതെ കിലോമീറ്ററുകൾ അകലെ ആറുവരിപ്പാതയിൽ യുവതിയെ ഇറക്കിവിട്ടതായി പരാതി. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയാണ് ദുരനുഭവം നേരിട്ടത്. കണ്ണൂർ–കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് 'കൃതിക'യിലെ ജീവനക്കാർക്കെതിരെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.


നിശ്ചിത സ്റ്റോപ്പിൽ ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ജീവനക്കാർ തയ്യാറായില്ലെന്നും കിലോമീറ്ററുകൾ മുന്നോട്ടുപോയ ശേഷമാണ് ആറുവരിപ്പാതയുടെ നടുവിൽ ഇറക്കിവിട്ടതെന്നും പരാതിയിൽ പറയുന്നു. ആറുവരിപ്പാതയിൽ യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുതെന്നും ഇത്തരം സാഹചര്യങ്ങളിൽ സർവീസ് റോഡ് ഉപയോഗിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ നേരത്തേ നിർദേശം നൽകിയിട്ടുണ്ട്.


കഴിഞ്ഞ മാസവും പ്രദേശത്ത് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ആറുവരിപ്പാതയിൽ ഇറക്കിവിട്ട മറ്റൊരു യുവതി ഏണി ഉപയോഗിച്ചാണ് സർവീസ് റോഡിലേക്ക് ഇറങ്ങിയത്. പുതിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home