Deshabhimani

കൈരളി കൾച്ചറൽ അസോസിയേഷൻ ദിബ്ബ യൂണിറ്റ് സമ്മേളനം

kairali dibba unit

സുനിൽ ദത്ത് (പ്രസിഡന്റ്), അഷ്‌റഫ്‌ കെ എൽ (സെക്രട്ടറി), ഷജറത്ത് ഹർഷൽ (ട്രഷറർ)

വെബ് ഡെസ്ക്

Published on Oct 24, 2026, 09:16 AM | 1 min read

ദിബ്ബ: കൈരളി കൾച്ചറൽ അസോസിയേഷൻ ദിബ്ബ യൂണിറ്റ് സമ്മേളനം ദിബ്ബ ബംഗ്ലാദേശ് അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് സുനിൽ ദത്ത് അധ്യക്ഷനായ സമ്മേളനം കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ്‌ ഓമല്ലൂർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ വിൽസൺ പട്ടാഴി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി പി, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റാഷിദ്‌ കല്ലുംപുറം, സെൻട്രൽ കമ്മിറ്റി അംഗം ഷജറത്ത് ഹർഷൽ എന്നിവർ സംസാരിച്ചു. രാഗി സുനിൽ ദത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി അഷ്‌റഫ്‌ കെ എൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷജറത്‌ ഹർഷൽ സാമ്പത്തിക റിപ്പോർട്ടും കൈരളി സെൻട്രൽ കമ്മിറ്റി അംഗം അഷ്‌റഫ്‌ പിലാക്കൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അബ്ദുള്ള, ശശികുമാർ അകാമിയ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.


കൈരളി കൾച്ചറൽ അസോസിയേഷൻ ദിബ്ബ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി സുനിൽ ദത്ത് (പ്രസിഡന്റ്), അഷ്‌റഫ്‌ കെ എൽ (സെക്രട്ടറി), ഷജറത്ത് ഹർഷൽ (ട്രഷറർ), സുബൈർ (വൈസ് പ്രസിഡന്റ്), ശ്രീജിത്ത് (ജോയിന്റ് സെക്രട്ടറി), സാബു (ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. രാഗി (കൾച്ചറൽ കൺവീനർ) ഉൾപ്പെടെ 30 അംഗ യൂണിറ്റ് കമ്മിറ്റിയെയും, താഹിറ കൺവീനറായി യൂണിറ്റ് വനിതാ വിഭാഗം കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home