പെൺകുട്ടിയെ പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവാവ് പിടിയിൽ

കയ്പമംഗലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവിനെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പൊറത്തിശേരിയിൽ താമസക്കാരനായ വടാശേരി വീട്ടിൽ ശിവപ്രഭു (21) ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.
പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഒരു പവന്റെ മാലയും മോതിരവും തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു. വലപ്പാട്, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത രണ്ട് വധശ്രമക്കേസുകളിലും ശിവപ്രഭു പ്രതിയാണ്. മതിലകം സിഐ വി വി വിമൽ, കയ്പമംഗലം എസ് ഐ രഞ്ജിത്ത്, ശരത്, സുജിത്ത്, വിശാഖ് കൃഷ്ണ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.









0 comments