ബാഗിൽ നിറയെ യുഎസ് ഡോളർ; ഹൈദരാബാദിൽ കോടികളുടെ വിദേശ കറൻസിയുമായി രണ്ട് പേർ അറസ്റ്റിൽ

ഹൈദരാബാദ്: ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നും 1.56 കോടി രൂപ വിലമതിക്കുന്ന വിദേശ കറൻസിയുമായി രണ്ട് പേർ പിടിയിൽ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നടത്തിയ പരിശോധനയിലാണ് വിദേശ കറൻസികൾ പിടികൂടിയത്. ഹൈദരാബാദിൽ നിന്നും മലേഷ്യയിലേക്ക് യാത്ര ചെയ്തിരുന്ന രണ്ട് പേരാണ് അറസ്റ്റിലായതെന്ന് ഡിആർഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വിമാനത്താവളത്തിലെ പരിശോധനക്കിടയിൽ സംശയം തോന്നിയ യാത്രക്കാരന്റെ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് യുഎസ് ഡോളറും മലേഷ്യൻ കറൻസിയും പിടികൂടിയത്. ഇയാളിൽ നിന്നും ഏകദേശം 63.62 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസി കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മറ്റൊരാൾ കൂടി യാത്ര ചെയ്യുന്നുണ്ടെന്ന് ഇയാൾ മൊഴി നൽകി. തുടർന്ന് ഉദ്യോഗസ്ഥർ അവരെ നിരീക്ഷണത്തിലാക്കുകയും ബാഗ് പരിശോധിച്ചപ്പോൾ 91.94 ലക്ഷം രൂപ വിലമതിക്കുന്ന യു എസ് ഡോളര്‍ കണ്ടെടുക്കുകയായിരുന്നു
ബാഗിലെ തുണികള്‍ക്കിടയില്‍ കറുത്ത കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു കറന്‍സികള്‍. അറസ്റ്റിലായ രണ്ടും പേരുടെയും ബാഗിൽ സമാനമായ രീതിയിലാണ് പണം ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.








0 comments