മസ്‌കത്ത് പുസ്തകമേള മാർച്ച് 24ന്

മസ്‌കത്ത് : മസ്‌കത്ത് അന്താരാഷ്‌ട്ര പുസ്തകമേളയുടെ 30–-ാം പതിപ്പ് 2027 മാർച്ച് 24ന് നടക്കുമെന്ന് അധികൃതർ. മേളയുടെ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാനായി പ്രധാന കമ്മിറ്റിയുടെ യോഗം ചേർന്നു. വാർത്താവിനിമയ മന്ത്രിയും കമ്മിറ്റി ചെയർമാനുമായ ഡോ. അബ്ദുള്ള ബിൻ നാസർ അൽ-ഹറാസി അധ്യക്ഷനായി. എഴുത്തുകാർ, ബുദ്ധിജീവികൾ, പ്രസാധകർ എന്നിവരെ ഒരുമിപ്പിക്കാനുള്ള വേദിയെന്ന നിലയിൽ മേളയുടെ പരിപാടികൾക്കായുള്ള പ്രാരംഭ പദ്ധതികളും ചർച്ച ചെയ്തു. പുസ്തകമേളയുടെ അതിഥിയായ അൽ- വുസ്ത ഗവർണറേറ്റിന്റെ ചരിത്രപരവും സാംസ-്‌കാരികവും സാമ്പത്തികവുമായ പ്രത്യേകതകൾ ഉയർത്തിക്കാട്ടാനും അതിന്റെ പൈതൃകം, പ്രകൃതിവിഭവങ്ങൾ, നിക്ഷേപ സാധ്യതകൾ എന്നിവ പ്രദർശിപ്പിക്കാനുമുള്ള വഴികളും ചർച്ചയായി.









0 comments