Deshabhimani

കെനിയയിൽ രണ്ടാമത്തെ എബോള മരണം സ്ഥിരീകരിച്ചു

ebola image
വെബ് ഡെസ്ക്

Published on Oct 24, 2026, 12:47 PM | 1 min read

നയ്റോബി: കെനിയയിൽ രണ്ടാമത്തെ എബോള മരണം സ്ഥിരീകരിച്ചു. ആദ്യ രോഗിയുടെ അടുത്ത ബന്ധുവായ 65 കാരിയാണ് ക്വാറന്റൈനിൽ കഴിയുന്നതിനിടയിൽ രോഗലക്ഷണങ്ങൾ പ്രകടമായി മരണപ്പെട്ടത്. നെയ്‌റോബിയിലെ സാംക്രമിക രോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇവർ.


ക്വാറന്റൈനിൽ കഴിയവെ രോഗബാധിതയായ 65 കാരിയാണ് വെളളിയാഴ്ച വൈകുന്നേരത്തോടെ മരണപ്പെട്ടത്. ഒക്ടോബർ 5നാണ് കെനിയയിൽ ആദ്യമായി എബോള സ്ഥിരീകരിച്ചത്. കോംഗോയിൽ നിന്ന് ഉഗാണ്ട വഴി നെയ്‌റോബിയിലെത്തിയ 40 കാരനായിരുന്നു രോഗബാധയും തുടർന്നുള്ള മരണവും സംഭവിച്ചത്.


ആദ്യ രോഗിയുമായി സമ്പർക്കത്തിൽ വന്ന 135 പേരെയാണ് അധികൃതര്‍ കണ്ടെത്തിയത്. ഇതിൽ 118 പേരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. നാല് ആരോഗ്യപ്രവർത്തകരുൾപ്പെടെ എട്ട് പേർക്കാണ് ഇക്കാലയളവിൽ രോഗം സ്ഥിരീകരിച്ചത്. ബാക്കി ഏഴ് രോഗികൾ വിവിധ ഐസൊലേഷൻ കേന്ദ്രങ്ങളിൽ ചികിത്സയിലാണ്.


ഉഗാണ്ട വഴി നൈജീരിയയിലെത്തിയ യുവതിക്ക് എബോള സ്ഥിരീകരിച്ചിരുന്നു. ഇവരുടെ യാത്രാവഴികളെക്കുറിച്ചും രോഗബാധയെക്കുറിച്ചും നൈജീരിയൻ ആരോഗ്യ മന്ത്രാലയം അന്വേഷിച്ചു വരികയാണ്. അതേസമയം കോംഗോയിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് യുഎസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 21 ദിവസത്തിനിടെ കോംഗോ സന്ദർശിച്ചവർക്ക് യുഎസിലേക്കുള്ള വിമാനങ്ങളിൽ യാത്രാവിലക്ക് ഏർപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home