Deshabhimani

ചിന്ത - മാസ് ലിറ്ററേച്ചർ ഫെസ്റ്റിവൽ 31 മുതൽ

chintha mas festival
വെബ് ഡെസ്ക്

Published on Oct 24, 2026, 11:46 AM | 1 min read

ഷാർജ : യുഎഇയിലെ സാംസ്കാരിക സംഘടനയായ മാസും (Malayali Arts & Social Centre) പ്രമുഖ പ്രസാധകരായ ചിന്ത പബ്ലിഷേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന 'ചിന്ത മാസ് ലിറ്ററേച്ചർ ഫെസ്റ്റിവൽ - രണ്ടാം പതിപ്പ്' (CMLF 2nd Edition) ഒക്ടോബർ 31, നവംബർ 1 (ശനി, ഞായർ) ദിവസങ്ങളിൽ അജ്‌മാൻ ജറഫിലുള്ള ഹാബിറ്റാറ്റ് സ്‌കൂളിൽ വെച്ച് നടക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ കേരളത്തിലെയും പ്രവാസലോകത്തെയും പ്രമുഖ എഴുത്തുകാരും മാധ്യമപ്രവർത്തകരും സാംസ്കാരിക ചിന്തകരും വിവിധ സെഷനുകളിൽ പങ്കാളികളാകും.


രണ്ടു ദിവസം നീളുന്ന ഫെസ്റ്റിവലിൽ, എം സ്വരാജ്, വയലാർ അവാർഡ് ജേതാവ് ആർ രാജശ്രീ, മാധ്യമ പ്രവർത്തകൻ ഡോ. അരുൺകുമാർ, ഡോ. നിതീഷ് നാരായണൻ, പ്രിയ എഎസ്, സജി മാർക്കോസ്, എം ബഷീർ എന്നിവരും പ്രവാസ ലോകത്തെ സാഹിത്യ സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. സാഹിത്യം, സിനിമ, ചരിത്രം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മാധ്യമം, യാത്ര തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കി പാനൽ ചർച്ചകളും സംവാദങ്ങളും അരങ്ങേറും. ഇതോടനുബന്ധിച്ച് ഗസൽ സന്ധ്യയും കഥ, കവിത, രചനാ മത്സരങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home