വീണ്ടും സൈനിക ആക്രമണം നടത്തുമെന്ന് ട്രംപ്; തീപ്പൊരി കൊണ്ട് കളിക്കരുതെന്ന് ഇറാൻ

വാഷിങ്ടൺ: ഇറാന് നേരെ വീണ്ടും സൈനിക ആക്രമണം നടത്തുമെന്ന ഭീഷണിയുമായി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് ഇറാൻ തയ്യാറായില്ലെങ്കിൽ വീണ്ടും ആക്രമണം നടത്തേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
മുൻപ് നടത്തിയ 'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' വഴി ഇറാന്റെ ആണവ ശേഷിയും സാമ്പത്തിക ഭദ്രതയും അമേരിക്ക തകർത്തതായും ട്രംപ് അവകാശപ്പെട്ടു. യുദ്ധം ഉടൻ തന്നെ കരാർ വഴിയോ അല്ലെങ്കിൽ സൈനിക നടപടി വഴിയോ അവസാനിക്കുമെന്നാണ് താൻ കരുതുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം യു.എസ് നയതന്ത്ര പ്രതിനിധിയായ ടോം ബാരക് ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവേ, "ഈ വാരാന്ത്യത്തിൽ തന്നെ ഇറാന് നേരെ ഒരു ആക്രമണം ഉണ്ടായേക്കാം" എന്ന് പരാമർശിച്ചിരുന്നു.
ആക്രമണമുണ്ടായാൽ ഉറപ്പായും പ്രത്യാക്രമണമുണ്ടാകുമെന്ന് ഇറാനും അമേരിക്കയ്ക്ക് മറുപടി നൽകി. "ഇറാൻ ആക്രമിക്കപ്പെട്ടാൽ പിന്നീട് യാതൊരു റെഡ് ലൈനുകളും ഉണ്ടായിരിക്കില്ല. കടലിനടിയിലെ കേബിളുകൾ മുതൽ രഹസ്യ സൈനിക താവളങ്ങൾ വരെ ഞങ്ങളുടെ ലക്ഷ്യമാകും. യുഎസ് തീപ്പൊരി കൊണ്ട് കളിക്കരുത്"- ഇറാൻ മറുപടി നൽകി.








0 comments