Deshabhimani

പൊന്നിന്റെ വില മുകളിലോട്ട്; ഇന്നും നിരക്കിൽ വർധന

gold
വെബ് ഡെസ്ക്

Published on Oct 24, 2026, 10:22 AM | 1 min read

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും പവന് 80 രൂപയും കൂടി. സ്വർണം ഗ്രാമിന് 13,070 രൂപയിലും പവന് 1,04,560 രൂപയിലുമെത്തി. വെള്ളി ഗ്രാമിന് 20 രൂപയിലും 10 ഗ്രാമിന് 2,200 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.


അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. ലോകത്ത് ഏറ്റവും കൂടുതൽ സ്വ‌ർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.


അതിനാൽ തന്നെ ആ​ഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. കേരളത്തിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സ്വർണത്തിന് വില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ ആവശ്യമനുസരിച്ച് വില കൂട്ടുന്നതും കുറയ്ക്കുന്നതും ഇത്തരം അസോസിയേഷനുകളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home