Deshabhimani

ലയണൽ മെസിക്ക് സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം

Lionel Messi.jpg
വെബ് ഡെസ്ക്

Published on Oct 24, 2026, 11:29 AM | 1 min read

മാഡ്രിഡ്: അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്ക് ‌സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം സമ്മാനിച്ചു. മികച്ച ഫുട്ബോൾ കരിയറും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള ആരോ​ഗ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങളും പരി​ഗണിച്ചാണ് പ്രിൻസസ് ഓഫ് അസ്റ്റൂറിയാസ് അവാർഡ് മെസിക്ക് സമ്മാനിച്ചത്.


സ്പെയിനിലെ ഒവീഡോയിലുള്ള കാമ്പോമോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ സ്പെയിൻ കിരീടാവകാശി ലിയോനോറാണ് മെസിക്ക് പുരസ്കാരം സമ്മാനിച്ചത്. ഫുട്ബോളിൽ ഈ ബഹുമതി ലഭിക്കുന്ന ആദ്യ താരമാണ് മെസി. 1981ലാണ് പ്രിൻസസ് ഓഫ് അസ്റ്റൂറിയാസ് അവാർഡുകൾ സ്ഥാപിതമായത്. ഓരോ വർഷവും അവാർഡ് ലഭിക്കുന്നവർക്ക് 50,000 യൂറോ (56,000 ഡോളർ) സമ്മാനത്തുകയുമുണ്ട്.


21 വർഷം നീണ്ട കരിയർ അവസാനിപ്പിച്ച് കഴിഞ്ഞ ആ​ഗസ്തിലാണ് ലയണൽ മെസി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ചത്. 207 മത്സരങ്ങളിൽ 125 ഗോൾ നോടിയ മെസി 2008 ഒളിമ്പികസിൽ സ്വർണം, 2021, 2024 കോപ്പ അമേരിക്കയിൽ കിരീടം എന്നിവയും രാജ്യത്തിനായി സ്വന്തമാക്കി.


അതേസമയം അമേരിക്കൻ മേജർ സോക്കർ ലീഗിൽ ഗോളടി തുടരുന്ന താരം ആയിരം ഗോളെന്ന നേട്ടത്തിലേക്ക്‌ കുതിക്കുകയാണ്. ഇന്റർ മയാമിക്കായി ആകെ 106 ഗോളാണ്‌ നേടിയത്‌.


​





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home