എസ്എംഎ: എല്ലാം നിയമസഭയിൽ പറയും; ഒഴിഞ്ഞു മാറി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഗുരുതര ജനിതകരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ചവർക്കുള്ള ജീവൻരക്ഷാമരുന്ന് മാറ്റിയതിൽ രോഗബാധിതരുടെ രക്ഷിതാക്കളുടെ ആശങ്കയെ മാനിക്കാതെ ആരോഗ്യമന്ത്രി കെ മുരളീധരൻ. എസ്എംഎ മരുന്നുകളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് എല്ലാം നിയമസഭയിൽ പറയുമെന്ന് വ്യക്തമാക്കി മന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു. ചികിത്സിക്കുന്ന ഡോക്ടർമാർ തന്നെ ആശങ്ക പരിഹരിച്ചിട്ടുണ്ടെന്നും രക്ഷിതാക്കൾ ഒരു പരാതിയും എന്നോട് സൂചിപ്പിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിചേർത്തു.
മാതാപിതാക്കളുടെ സമ്മതമില്ലാതെ കുഞ്ഞുങ്ങൾക്ക് പരീക്ഷണ ലേബലുള്ള മരുന്നുകൾ നൽകിയതിനെ കഴിഞ്ഞ ദിവസവും മന്ത്രി ന്യായീകരിച്ചിരുന്നു. നാറ്റ്‌കോ ഫാർമയുടെ ‘ഫിസിഷ്യൻസ് സാമ്പിൾസ്: ക്ലിനിക്കൽ ട്രയൽസ് ഒൺലി' എന്ന് രേഖപ്പെടുത്തിയ മരുന്നുകളാണ് കുട്ടികൾക്ക് വിതരണം ചെയ്തത്. മരുന്ന് വാങ്ങാനുള്ള ആരോഗ്യവകുപ്പ് ഉത്തരവിൽ, കെഎംഎസ്‌സിഎൽ വഴി മാത്രമേ അഗീകൃതമായി മരുന്ന് സംഭരിക്കാനും വിതരണം ചെയ്യാനും പാടുള്ളൂവെന്ന് നിർദേശമുണ്ട്. എന്നാൽ, രോഗികൾക്ക് നൽകിയത് കെഎംഎസ്‌സിഎൽ വഴിയെത്തിച്ച മരുന്നല്ല. ഡോക്ടർമാർക്ക് കമ്പനികൾ നൽകിയ സാമ്പിൾ രോഗികൾക്ക് നൽകിയത് ഗുരുതര വീഴ്‌ചയാണ്. ഇതിനെയാണ് ഒഴുക്കൻമട്ടിൽ മന്ത്രി ന്യായീകരിച്ചത്.
കുട്ടികളുടെ ഭാവി മുൻപിൽ കണ്ടാണ് ലക്ഷങ്ങൾ വിലയുള്ള റിസ്ഡിപാം മരുന്ന് സൗജന്യമായി എത്തിക്കുന്ന തീരുമാനം കഴിഞ്ഞ എൽഡിഎഫ് സർക്കാർ എടുത്തത്. എന്നാൽ, എംഎസ്എ ബാധിതരെ വെറും ഗിനി പന്നികളാക്കി കൊണ്ടാണ് യുഡിഎഫ് സർക്കാർ വിലകുറഞ്ഞ മരുന്ന് നൽകാൻ തീരുമാനം കൈകൊണ്ടത്.









0 comments