മസ്ജിദുൽ ഹറമിൽ തീർഥാടകർക്ക് കൂടുതൽ സൗകര്യം; യൂണിഫൈഡ് മൊബിലിറ്റി പ്ലാറ്റ്‌ഫോമുമായി ഇരുഹറം കാര്യാലയം

ജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറമിലെത്തുന്ന തീർഥാടകർക്ക് തവാഫും സഅ്‌യും കൂടുതൽ എളുപ്പത്തിലും സുഗമമായും പൂർത്തിയാക്കാൻ അത്യാധുനിക 'യൂണിഫൈഡ് മൊബിലിറ്റി പ്ലാറ്റ്‌ഫോം' സജ്ജമാക്കി ഇരുഹറം കാര്യാലയ ജനറൽ അതോറിറ്റി. തീർഥാടകർക്ക് ആവശ്യമായ യാത്രാ വാഹനങ്ങളും വീൽചെയറുകളും ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ ഒരുക്കിയിരിക്കുന്നത്.
അർഹരായ തീർഥാടകർക്കായി സൗജന്യ വീൽചെയറുകളും കാർട്ടുകളും ലഭ്യമാക്കും. വേഗത്തിലും പ്രയാസരഹിതമായും സഞ്ചരിക്കാൻ സാധിക്കുന്ന അത്യാധുനിക ഇലക്ട്രിക് കാർട്ടുകളും പരിശീലനം ലഭിച്ച ജീവനക്കാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലും സഹായത്തിലും പ്രവർത്തിക്കുന്ന നവീകരിച്ച മാനുവൽ കാർട്ടുകളും ലഭ്യമാണ്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന നൽകിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.









0 comments