രണ്ടാം ട്വന്റി 20; ന്യൂസിലൻഡിനെതിരെ ഇന്ത്യ ആദ്യം പന്തെറിയും; വൈഭവ് സൂര്യവംശി ടീമിൽ

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. യുവതാരം വൈഭവ് സൂര്യവംശി ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു. മൂന്നാം നമ്പറിലായിരിക്കും വൈഭവ് ബാറ്റിങ്ങിനിറങ്ങുകയെന്ന് ശ്രേയസ് അയ്യർ വ്യക്തമാക്കി
മഞ്ഞുവീഴ്ച രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. പ്രിൻസ് യാദവും പ്ലേയിങ് ഇലവനിൽ ഇടംനേടി. മായങ്ക് ടീമിന് പുറത്തായി.
ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ടീം മികച്ച ആത്മവിശ്വാസത്തിലാണെന്നും ഫീൽഡിങ്ങിൽ കൂടുതൽ സജീവവും പോസിറ്റീവുമായി കളിക്കാനാണ് ലക്ഷ്യമെന്നും ശ്രേയസ് പറഞ്ഞു. ഓവർ നിരക്കുമായി ബന്ധപ്പെട്ട പിഴകൾ ഒഴിവാക്കാനും ടീം ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ
അഭിഷേക് ശർമ, സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, നമൻ ധിർ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്.
ന്യൂസിലൻഡിന്റെ പ്ലേയിങ് ഇലവൻ
ഫിൻ അലൻ, ടിം സീഫർട്ട് (വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ബെവൺ ജേക്കബ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, മാറ്റ് ഹെൻറി, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൻ.









0 comments