ചെന്നൈയിൽ ആദ്യ എ സി ലോക്കൽ പാസഞ്ചർ ട്രെയിൻ; ആദ്യ സർവീസ് ആവടിയിൽനിന്ന്

ചെന്നൈ: ചെന്നൈയിലെ നഗരപ്രാന്ത റെയിൽ യാത്രയിൽ പുതിയ അധ്യായം കുറിച്ച് ആദ്യ എസി ലോക്കൽ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ചു. ആവടി–അരക്കോണം റൂട്ടിലാണ് ശീതീകരിച്ച കോച്ചുകളുള്ള ലോക്കൽ ട്രെയിൻ സർവീസ് ആരംഭിച്ചത്. 49051 നമ്പർ ട്രെയിൻ ആവടിയിൽനിന്ന് അരക്കോണത്തേക്ക് ആദ്യ യാത്ര പുറപ്പെട്ടു.
ചെന്നൈയ്ക്കും അരക്കോണത്തിനുമിടയിൽ ദിവസേന യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതാണ് പുതിയ സർവീസിന്റെ ലക്ഷ്യം. തിരക്കേറിയ നഗരപ്രാന്ത റെയിൽ പാതയിൽ ശീതീകരിച്ച കോച്ചുകളിൽ യാത്ര ചെയ്യാനുള്ള അവസരം യാത്രക്കാർക്ക് പുതിയ അനുഭവമാകും.
നിലവിൽ ഈ റൂട്ടിൽ ജോലിക്കും പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ആയിരക്കണക്കിന് ആളുകളാണ് ലോക്കൽ ട്രെയിനുകളെ ആശ്രയിക്കുന്നത്. ദീർഘമായ യാത്രാസമയവും തിരക്കും യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്. എസി ലോക്കൽ സർവീസ് ആരംഭിച്ചതോടെ യാത്രാസൗകര്യം മെച്ചപ്പെടുമെന്നാണ് കരുതുന്നത്.
സതേൺ റെയിൽവേയുടെ നേതൃത്വത്തിലാണ് സർവീസ്. നഗരപ്രാന്ത റെയിൽ ശൃംഖലയിൽ യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സർവീസ്. സർവീസിന്റെ സമയക്രമം, നിരക്ക്, പ്രതിദിന ട്രിപ്പുകളുടെ എണ്ണം തുടങ്ങിയ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല.








0 comments