Deshabhimani

ഇൻഫ്ലുവൻസർമാരുടേത് തെറ്റായ പ്രചാരണം; ‘ശ്രീധർ’ അടച്ചത്‌ പൊളിക്കാനല്ല, നവീകരിക്കാനെന്ന് ഷേണായീസ്‌ ഗ്രൂപ്പ്‌

sridar cinemas
വെബ് ഡെസ്ക്

Published on Oct 24, 2026, 09:04 AM | 1 min read

കൊച്ചി : കൊച്ചി നഗരത്തിലെ ആദ്യകാല സിനിമാ തിയറ്ററുകളിലൊന്നായ ‘ശ്രീധർ’ അടച്ചുപൂട്ടി എന്ന പ്രചാരണം വാസ്‌തവമല്ലെന്നും നവീകരണത്തിന്‌ താൽക്കാലികമായി അടച്ചതാണെന്നും വ്യക്തമാക്കി ഷേണായീസ്‌ ഗ്രൂപ്പ്‌. സമൂഹമാധ്യമങ്ങളിലൂടെയും ഇൻഫ്ലുവൻസർമാരിലൂടെയും തെറ്റായ വാർത്ത പ്രചരിക്കുന്നതിനിടെയാണ്‌ തിയറ്ററിന്റെ ഉടമകൾ ഒ‍ൗദ്യോഗിക വിശദീകരണമിറക്കിയത്‌.


തിയറ്റർ അടച്ചുപൂട്ടി എന്നതരത്തിൽ പ്രചരിക്കുന്നത്‌ തങ്ങളുടെ അറിവോടെയുള്ള വിവരമല്ലെന്നും ഇത്‌ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഉടമകളുടെ വിശദീകരണത്തിൽ പറഞ്ഞു. നവീകരണജോലികൾക്കായാണ്‌ തിയറ്റർ താൽക്കാലികമായി അടച്ചത്. തിയറ്റർ അടച്ചുപൂട്ടിയെന്നും പൊളിക്കുകയാണെന്നുമുള്ള പ്രചാരണം വേദനയുണ്ടാക്കി. തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും തിയറ്ററിൽ പ്രദർശനം പുനരാരംഭിക്കുന്ന വിവരം അറിയിക്കുമെന്നും കുറിപ്പിൽ പറഞ്ഞു.


1964ൽ പ്രവർത്തനമാരംഭിച്ച ശ്രീധർ തിയറ്റർ, ഹോളിവുഡ്‌ സിനിമകൾ പ്രദർശിപ്പിച്ചാണ്‌ പ്രേക്ഷകശ്രദ്ധ നേടിയത്‌. കൊച്ചിയിൽ ആദ്യമായി എസി പ്രദർശനഹാളും ഡോൾബി ശബ്‌ദസംവിധാനവും ത്രീഡി ഡിജിറ്റൽ സ്‌ക്രീനും അവതരിപ്പിച്ചതിന്റെ ഖ്യാതിയും ശ്രീധറിനാണ്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home