Deshabhimani

സിനഗോഗ്‌ ആക്രമണം: എബിൻ പോളിനെതിരെ യുഎപിഎയടക്കം നാലുകേസുകള്‍, അന്വേഷണത്തിന് പൊലീസ് പുണെയില്‍

synagogue attack
വെബ് ഡെസ്ക്

Published on Oct 24, 2026, 08:39 AM | 1 min read

കൊച്ചി : എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗ് ആക്രമണ കേസിലെ പ്രതി എബിൻ ബി പോളിനെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്തി. ഗൂഢാലോചന, ഭീകരപ്രവർത്തനം തുടങ്ങിയ വകുപ്പുകൾ ചുമത്തി അന്വേഷകസംഘം എറണാകുളം മജിസ്‌ട്രേട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.


യുഎപിഎ ചുമത്തിയ സാഹചര്യത്തിൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തേക്കും. എൻഐഎ, ഐബി ഉദ്യോഗസ്ഥർ പ്രതിയെ ചോദ്യം ചെയ്തിരുന്നു. സിനഗോഗ് ആക്രമണം, മൂവാറ്റുപുഴയിലെ കാർ ഷോറൂമിലെയും കെട്ടിടത്തിലെയും തീവയ്പ്, ലഹരി കേസ് എന്നിവയാണ് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനുപിന്നാലെയാണ് യുഎപിഎ കൂടി ചുമത്തിയത്. പ്രതിയിൽനിന്ന് പിടികൂടിയ മൊബൈൽ ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ പരിശോധന പുരോഗമിക്കുകയാണ്‌. ബോസുമായുള്ള ടെലിഗ്രാം ചാറ്റുകൾ പൊലീസിന് ലഭിച്ചിരുന്നു.


പ്രതിയുടെ പശ്ചാത്തലം പരിശോധിക്കാൻ പ്രത്യേക അന്വേഷകസംഘം പുണെയിൽ പോയിരുന്നു. അധ്യാപകരിൽനിന്നും സഹപാഠികളിൽനിന്നും ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ തേടാനാണ് പൊലിസ് നീക്കം. ഇതിനായി എബിൻ പഠിച്ച പുണെ സിംബിയോസിസ് ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിലെത്തി കൊച്ചി സിറ്റി പൊലീസ് സംഘം വിവരശേഖരണം ആരംഭിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home