കൊല്ലത്ത് പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൽ മോഷണം; നാല് പേർ പിടിയിൽ

കൊല്ലം: പള്ളിത്തോട്ടത്തെ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൽ മോഷണം നടത്തിയ കേസിൽ നാല് പേർ പിടിയിലായി. താഹിർ, അജ്മൽ, അനസ്, നാസർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന ഇൻവെർട്ടറും സൈക്കിളുമാണ് മോഷണം പോയത്.
പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ കഴിഞ്ഞ ദിവസമാണ് താൽക്കാലികമായി പോർട്ട് കെട്ടിടത്തിലേക്ക് മാറ്റിയത്. പഴയ സ്റ്റേഷൻ കെട്ടിടത്തിലുണ്ടായിരുന്ന മുഴുവൻ വസ്തുക്കളും പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നില്ല. ഇവിടെ ശേഷിച്ചിരുന്ന വസ്തുക്കളാണ് മോഷണം പോയത്. സംഭവത്തിൽ പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.









0 comments