Deshabhimani

കെഎംസിസി ഫണ്ട് കവർച്ച; പ്രവാസികൾക്കിടയിലും ആശങ്ക; ലീ​ഗ് നേതൃത്വത്തിന്റെ മൗനം സംശയകരം

KMCC Qatar Muslim League
avatar
സ്വന്തം ലേഖകൻ

Published on Oct 24, 2026, 08:01 AM | 1 min read

കൊയിലാണ്ടി: മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള ഖത്തർ കെഎംസിസി ഫണ്ട് കവർച്ച പ്രവാസികൾക്കിടയിലും ആശങ്കയുയർത്തുന്നു. സാധാരണക്കാരായ പ്രവാസികൾക്കിടയിൽ നിന്ന് മാസം തോറും പിരിച്ചെടുക്കുന്ന തുകയാണ് കെഎംസിസി ഫണ്ടായി സ്വരൂപിക്കുന്നത്. കവർച്ച നടന്നിട്ട് ഒരു വർഷമായിട്ടും പരാതി നൽകാൻ പോലും തയ്യാറാകാത്ത ലീഗ് നേതൃത്വത്തിന്റെ സമീപനമാണ്‌ അണികളിൽ സംശയമുയർത്തുന്നത്‌.


കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഗൾഫിൽ പോയി വന്ന ലീഗ് നേതാക്കളാരെന്ന് അണികളുടെ പല വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലും അന്വേഷിക്കുന്നുണ്ട്‌. വിഷയം ശ്രദ്ധിച്ച് മാത്രം തുടർനടപടിയിലേക്ക് നീങ്ങിയാൽ മതിയെന്നാണ് പൊലീസിന് ഉയർന്ന ഉദ്യോഗസ്ഥരും ലീഗ് നേതാക്കളും ഉപദേശം നൽകിയിട്ടുള്ളത്. പ്രധാന പ്രതിയെന്ന് കരുതുന്ന ബോംബെ ഷാജിയെ അറസ്റ്റു ചെയ്തിട്ടില്ല.


അതിനിടെ പരാതി കൊടുത്തവരെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം ഷാജി നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഷാജി പുറത്ത്‌ വിടുന്ന രണ്ടാമത്തെ സന്ദേശമാണിത്‌. ഖത്തറിൽ കവർച്ച നടത്തിയത് കെഎംസിസിയുടെ അറിവോടെയാണെന്നാണ്‌ പൊലീസ് വിശ്വസിക്കുന്നത്.


ബാലകൃഷ്ണനെ ഉപയോഗിച്ച് ലോക്കർ പൊട്ടിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. ദിവസങ്ങൾക്ക്‌ ശേഷമുള്ള രണ്ടാമത്തെ ശ്രമത്തിലാണ് ലോക്കർ തകർത്തത്. ആകെയുള്ള മൂന്നെണ്ണത്തിൽ രണ്ടെണ്ണമാണ് പൊളിച്ചത്. ലോക്കറിനെ കുറിച്ച് കെഎംസിസി ഭാരവാഹികൾക്ക് മാത്രമേ അറിവുള്ളു എന്നതിനാൽ ഇവരറിയാതെ കവർച്ചയുണ്ടാകില്ലെന്നാണ്‌ എല്ലാവരും പറയുന്നത്‌. ബാലകൃഷ്ണനെ ജാമ്യത്തിൽ വാങ്ങാനും മാപ്പുസാക്ഷിയാക്കാനുമുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home