Deshabhimani

അയൺമാൻ 70.3 ദോഫാറിൽ

iron man dhofar
വെബ് ഡെസ്ക്

Published on Oct 24, 2026, 08:04 AM | 1 min read

മസ്‌കത്ത്‌ : അന്താരാഷ്ട്ര ട്രയാത്ത്‌ലോണിന് തുടർച്ചയായ അഞ്ചാംവർഷവും ശനിയാഴ്‌ച ദോഫാർ ആതിഥേയരാകും. 41 രാജ്യത്തുനിന്നുള്ള 460ൽ അധികം അത്‌ലറ്റുകൾ എക്സ്‌പീരിയൻസ് ഒമാൻ അയൺമാൻ 70.3ൽ മാറ്റുരയ്‌ക്കും. അയൺമാൻ ഗ്രൂപ്പുമായും മിഡിൽ ഈസ്റ്റ് ഗ്ലോബൽ ഇവന്റുകളുമായും സഹകരിച്ച് സംഘടിപ്പിക്കുന്ന ട്രയാത്ത്‌ലോണിൽ ഹവാന സലാലയുമായി സഹകരിച്ച് മിഡിൽ ഈസ്റ്റ് ടീം ചാമ്പ്യൻഷിപ്പും ഉണ്ടായിരിക്കും.


കായിക ടൂറിസത്തെ ആകർഷിക്കാനും ഒമാൻ വിഷൻ 2040 ലക്ഷ്യങ്ങളെ പിന്തുണയ-്‌ക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ്‌ ചാമ്പ്യൻഷിപ്പെന്ന്‌ ദോഫാറിലെ എംഎച്ച്‌ടി ഡയറക്ടർ ജനറൽ തലാൽ ബിൻ ഹുമൈദ് അൽ ഖുസൈബി പറഞ്ഞു. ​ആരോഗ്യകരമായ ജീവിതശൈലി, കൂട്ടായ പ്രവർത്തനം, സ്‌പോർട്‌സ് ടൂറിസത്തിൽ കമ്യൂണിറ്റി ഇടപെടൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ക്ലബ്ബുകൾ എന്നിവയ-്‌ക്കിടയിൽ പങ്കാളിത്തം വർധിപ്പിക്കാൻ ടീം ചാമ്പ്യൻഷിപ്പ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


ടീം ഫോർമാറ്റ് അത്‌ലറ്റുകൾക്കും അമച്വർമാർക്കും രണ്ടോ മൂന്നോ പേരടങ്ങുന്ന ടീമുകളിൽ മത്സരിക്കാൻ അനുവദിക്കും. നീന്തൽ, സൈക്ലിങ്‌, ഓട്ടം എന്നീ വിഭാഗങ്ങൾ റിലേ ഫോർമാറ്റിൽ ഉൾപ്പെടുമെന്നും ​മിഡിൽ ഈസ്റ്റ് ഗ്ലോബൽ ഇവന്റ്‌സിന്റെ സിഇഒ മുഹമ്മദ് ബിൻ ഖൽഫാൻ അൽ ഒബൈദാനി പറഞ്ഞു. വ്യക്തിഗത മത്സരങ്ങളിൽ ഓരോ മത്സരാർഥിയും മൂന്ന് വിഭാഗങ്ങളും പൂർത്തിയാക്കണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home