Deshabhimani

ഓൺലൈനിൽ അപകീർത്തി: തടവും 5 ലക്ഷം ദിർഹംവരെ പിഴയും ശിക്ഷ

jail new
വെബ് ഡെസ്ക്

Published on Oct 24, 2026, 07:58 AM | 1 min read

ദുബായ് : സമൂഹമാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അപമാനിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്താൽ തടവും രണ്ടരലക്ഷംമുതൽ അഞ്ചുലക്ഷം ദിർഹംവരെ പിഴയും ലഭിക്കുമെന്ന് ദുബായ് പൊലീസ്. അഭ്യൂഹങ്ങളും സൈബർ കുറ്റകൃത്യങ്ങളും തടയാനുള്ള യുഎഇ നിയമത്തിലെ 43–-ാം അനുച്ഛേദപ്രകാരമാണ് ശിക്ഷ. ​മറ്റൊരാളെ അപമാനിക്കുന്ന തരത്തിൽ ഓൺലൈനിൽ പരാമർശങ്ങൾ നടത്തുക, ശിക്ഷയ്ക്കോ സമൂഹത്തിൽ അവഹേളനത്തിനോ ഇടയാക്കുന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുക തുടങ്ങിയവ കുറ്റകരമാണ്. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ഔദ്യോഗിക പദവിയിലുള്ളവരെയോ ഔദ്യോഗിക ചുമതല നിർവഹിക്കുന്നവരെയോ അവരുടെ ജോലിയുമായി ബന്ധപ്പെട്ട് അപമാനിച്ചാൽ കൂടുതൽ കടുത്ത ശിക്ഷ ലഭിക്കാനും വ്യവസ്ഥയുണ്ട്.


സൈബർ സുരക്ഷാ ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി പുറത്തിറക്കിയ വിഡിയോയിലൂടെയാണ് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകിയത്. ആഭ്യന്തര മന്ത്രാലയവും ദുബായ് പൊലീസും ദുബായ് ഇലക്‌ട്രോണിക് സെക്യൂരിറ്റി സെന്ററും സംയുക്തമായി നടത്തുന്ന ‘യുഎഇ സുരക്ഷിതമാണ്, നിങ്ങളുടെ ഡിജിറ്റൽ അവബോധത്തിലൂടെ’ എന്ന പ്രചാരണത്തിന്റെ ഭാഗമാണിത്.


​സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവയ്ക്കുമ്പോൾ മറ്റുള്ളവരെ വേദനിപ്പിക്കുന്നതും പരിഹസിക്കുന്നതും വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഓൺലൈൻ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ, നിർമിത ബുദ്ധിയുടെ ദുരുപയോഗം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയും പ്രചാരണത്തിന്റെ ലക്ഷ്യമാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home